Jump to content

User talk:JAYACHANDRAN TATVAMASI

Page contents not supported in other languages.
From Wikipedia, the free encyclopedia

സര്‍പ്രൈസ് ഹോളിഡെയ്സ്


പൊന്നിറമുള്ള സ്വാദ്യസ്വപ്നങ്ങൾ പൂർത്തിയാക്കാനാവതെ ഞെട്ടിയുണർന്നൂ.വിളിച്ചുണർത്തിയ ഘടിഘാര മണിയനെ പിരാകി എല്ലാം കൂടിയൊന്നൂ വാരിയുടുത്ത്‌ അടുക്കളയിലേയ്ക്ക്‌ പ്രവേശിച്ചപ്പോൾ ...ദാ കിടക്കുന്നു നൂറ്റൊന്നു കക്ഷണങ്ങളായി നുറുങ്ങിയ പഞ്ചസാരപ്പാത്രം. ചിതറിക്കിടക്കുന്ന പഞ്ചസാരയും കുപ്പിച്ചില്ലുകളും യുവമിഥുനങ്ങളെപ്പോലെ കെട്ടിപ്പുണർന്ന്‌ കിടക്കുന്നു.

മഹകഷ്ടം! ഈ ബാച്ചിലർ പുരുഷൻ നോക്കുന്നിടത്തെല്ലാം പ്രണയവും ദാമ്പത്യവും മാത്രം. നണംകെട്ടവർ. കുറേക്കാലമയി ഞനവരെ ശ്രദ്ധിക്കുന്നു. പലപ്പോഴും അരുത്‌ എന്ന അശരീരി ഉണ്ടായിട്ടും അവരുടെ മാംസബദ്ധമയ പ്രണയ സരോവരത്തിലെയ്ക്ക്‌ ഞാനറിയതെ ഊളിയിട്ടു. മവേലി നാട്ടിൽ നിന്നും ഡെൽഹി മഹാനഗരം വരെ തീവ്രപരിചരണത്തോടെ കൊണ്ടെത്തിച്ച കമ്മ്യുണിസ്റ്റ്‌ ഭരണി (ചീന ഭരണിയെന്നും പറയാം) നിർദ്ധയം തട്ടിയുടച്ച, അത്താഴത്തിനയി കരുതി വച്ചിരുന്ന ചിക്കൻ ബാച്ചി നക്കി തുടച്ച ആ മാർജ്ജാര ദമ്പതികൾ ഇപ്പോഴിതാ എന്റെ പഞ്ചസാര പാത്രവും.....

വല്ലപ്പോഴും എന്നെ അലട്ടാറുള്ള ആ ചപലചുണ്ടെലിയേ തുരത്തിയൊടിച്ചോട്ടെ എന്നു വിചാരിച്ചാണു അയൽക്കാരന്റെ പൂച്ചകളെ സ്വന്തമായി കണ്ടുതുടങ്ങിയത്‌. ഇത്തരം ഉപദ്രവകാരികളോടൊപ്പം ഈ ഇടുങ്ങിയ മുറിയ്ക്കുള്ളിൽ കഴിഞ്ഞു കൂടുമ്പോൾ,ഗൗരവവും പക്വതയും ചോർന്ന്‌ ചോർന്ന്‌ പാൽമണം മാറാത്ത പൈതലായ്‌ മാറുകയാണു ഈ തളിക്കുഴി സത്യശീലൻ.മധുരമില്ലാത്ത ചായയും പത്രത്താളുകളിലൂടെ ഒരു നെട്ടോട്ടവും.....ദേ... സെവനോക്ളോക്ക്‌.

എല്ലാമൊന്നുകഴിഞ്ഞു ഭഗവനേന്നു നീട്ടിവിളിച്ച്‌ ഓടിയെത്തിയപ്പോഴേയ്ക്കും ആ ചാർട്ടേട്‌ ബസ്സും പോയിക്കഴിഞ്ഞു. ഓഫീസ്സിലെത്തിയാൽ വീർപ്പുമുട്ടിയ്ക്കുന്ന ചുവരുകളും കമ്പ്യൂട്ടർ വെളിച്ചവും റേഡിയേഷനും...ഇടവേളകളിലെ ദുസ്തർക്കങ്ങളും, വൃഥാക്ഷേപങ്ങളും ആരോപണ പ്രത്യാരോപണങ്ങളും. പ്രചണ്ഡ്മായ ലോകത്തു നിന്നും മനസിടിവുമായി ജനതാ ഫ്ളാറ്റിലെ കൊച്ചുമുറിയ്ക്കുള്ളിൽ എത്തിപ്പെട്ടാൽ ടെലിവിഷൻ വെളിച്ചം. ദുരന്തം റിയാലിറ്റീ ഷോ കോമെഡി ഷോ കൊതുക്‌ കടി. മടുത്തു പോയീ മഹാപ്രഭോ ഈ വിരസ ജീവിതം.

ചിന്തകൾക്ക്‌ ബ്രേക്കിട്ട്‌ വന്ന വണ്ടിയിൽ ചാടിക്കയറി. ശനിപിടിച്ച പ്രഭാതക്കുരുക്കുകളിലെവിടയോ പെട്ടു വാഹനം നിശ്ചലമായി. ഡെൽഹി ട്രാൻസ്പോർട്‌ കോർപ്പറേഷന്റെ സാധാരണ കിരായാ വാണ്ടിയുടെ ഘർമാത്മകമായ എഞ്ചിനിൽ നിന്നും നിലയ്ക്കാത്ത ശ്വാസഘർഘരം. റിംഗ്‌ ടോണുകൾ, നെടുവീർപ്പുകൾ,ഹോൺ ശബ്ദങ്ങൾ....പശ്ചാതലമായി വിയർപ്പു നാറ്റവും. ആരുടെയൊ മൊബൈൽ ഫോണിൽ നിന്നും എഫ്‌ എം റേഡിയോ വാ തുറന്നു. റേഡിയോ മിർച്ചീ ഇറ്റ്സ്‌ ഹോട്ട്‌...

ആയിരം കാരണങ്ങൾ കേട്ടു മടുത്ത മാനേജർ സത്യശീലനു സ്റ്റെനോഗ്രാഫർ സത്യശീലനോടു അതിരു വിട്ട കോപം. തെറിച്ചാർത്ത്‌, പുലഭ്യാർച്ചന, അസഭ്യാഭിക്ഷേകം....ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ചെന്നിരുന്നപ്പോൾ വെപ്രാളം വേണുഗോപലൻ ദന്ത ശർക്കര കാട്ടി കമന്റടിച്ചു. കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുള്ള ഞങ്ങളൊക്കെ കൃത്യസമയത്തെത്തുന്നു. തനിയ്ക്കെന്താ ദിവസോം ആ സാറിന്റെ തെറി കേൾക്കാൻ നേർച്ച വല്ലതുമുണ്ടോ?

ആ സറിനു സത്യശീലൻ എന്ന പേരിടുന്നതിനു അഞ്ചാറു കൊല്ലം മുൻപേ ഈയുള്ളവനു സത്യശീലൻ എന്ന പേരിട്ടു പോയി. അയാൾ എന്നേക്കാൾ സുമുഖനണു് സാമ്പത്തിക ഭദ്രനാണു് വിശിഷ്യാ വിവാഹിതനുമാണു്. എനിക്കായ്‌ സർവേശ്വരൻ വച്ചുനീട്ടിയ സൗന്ദര്യവും, സൗഭാഗ്യവുമെല്ലം പ്രാരാബ്ധങ്ങൾ തട്ടിപ്പറിച്ചെടുത്തുകഴിഞ്ഞു .അവശേഷിക്കുന്നതു കൊണ്ടു ചെറുങ്ങനെ കഴിഞ്ഞു കൂടുന്ന ഈ ആവറേജ്‌ കോമളനോട്‌ അയാൾക്കെന്താണാവോ ഇത്രമേൽ കലി? നിർവീര്യമാക്കപ്പെട്ട ബോംബുപോലെ അപചയം ബാധിച്ച എന്നെ എത്രവട്ടം പാതാളത്തിലേയ്ക്ക്‌ ചവിട്ടി തഴ്ത്തിയിരിക്കുന്നു? കയ്യാളിനെ പരമാവധി ഭർസ്സിയ്ക്കാൻ തലയാളിനു തീറെഴുതിക്കൊടുത്തിരിക്കുന്ന പരമാധികാരത്തിനു മുൻപിൽ ഞാൻ സദാ തോറ്റുകൊണ്ടിരിക്കുന്നു.

ഗണപതി പ്രത്യക്ഷനായി! ഈ ഭൂമി ഭാരതത്തിലെ കുടവയറില്ലാത്ത ഒരേയൊരു ഗണപതിയാവാം നമ്മുടെ അറ്റെൻഡർ ഗണപതി റാവു. നമോവകം! സാറിനെക്കാണാൻ ഒരു സ്ത്രീ വന്നിരിയ്ക്കുന്നു. സ്ത്രീയോ? വരാൻ പറയൂ. ഹംസഗതിയിൽ ദർശനസുഖവുമായി ആഴിവർണമുള്ള ഷിഫോൺ സാരിയുടുത്ത മധുരാധരി വന്നു നിന്നു.ശബ്ദാഡംബരത്തോടെ ഞാൻ ചോദിച്ചു ആരാണു്....? സർ, ഐയാം പല്ലവി അറോറ ഫ്രം നിംബസ്‌ ഹോളീഡൈയ്സ്‌. കൺഗ്രാച്യുലേഷൻസ്‌, ഒരു കോമ്പ്ളിമെന്റെറി ടൂർ പാക്കേജുമായാണു് ഞാൻ വന്നിരിയ്ക്കുന്നത്‌ ഗോവയിൽ സുന്ദരമായ മൂന്നു രാത്രികൾ.പേയ്മെന്റുകളെല്ലാം കഴിഞ്ഞിരിയ്ക്കുന്നു. ഈ ഫോമുകളിൽ സിഗ്നേച്ചർ ചെയ്യുകയേ വേണ്ടൂ. ഇതിന്റെ സ്പോൺസർ ആരാണെന്നുള്ളത്‌ ഇന്നു രാത്രി പത്ത്‌ മണി വരെ തീർത്തും സർപ്രൈസ്‌ ആയിരിയ്ക്കും. കൂടുതൽ സംസാരിച്ച്‌ രസം കൊല്ലരുത്‌ എന്നാണു നിർദ്ദേശം. സീ യു. മോഹമുണർത്തുന്ന പാല്പുഞ്ചിരിയുമായി അവൾ അപ്രത്യക്ഷയായി.

എല്ലാം ഒരു മായക്കാഴ്ച്ച പോലെ.ദീനവത്സലനായ എന്നോട്‌ ഭക്തവത്സലനായ ഭഗവാൻ കരുണ കാട്ടിയിരിയ്ക്കുന്നു.മനച്ചാടുലതകൾക്കും ദുർഭിക്ഷങ്ങൾക്കും അർദ്ധവിരാമമിട്ട്‌ നാലുനാൾ സ്വപ്നങ്ങളുടെ പറുദീസയിലേയ്ക്കൊരു സുഖയാത്ര.മനസ്സിനെ ത്രസ്സിപ്പിയ്ക്കുന്ന ഒരു ഉൾപ്പുളകം ഇടഭിത്തികൾ ഭേദിച്ച്‌ സഞ്ചരിച്ച്‌ തുടങ്ങി.

എന്റെ വഴ കുഴാ സദ്യവട്ടങ്ങൾക്ക്‌ ഒരിടവേള. എന്നാലും എന്റെ ചിക്കൻ ബാച്ചിയോളം രുചി വിളമ്പാൻ ഗോവയിലെ ഷെഫുകൾക്ക്‌ കഴിയുമോ ആവോ? അരുണ വർണത്തിൽ മൂപ്പിച്ചെടുത്ത ഇഞ്ചി - ഉള്ളി-വെളുത്തുള്ളി സഹോദരങ്ങളെ തക്കളിച്ചാറും മസ്സലക്കൂട്ടുകളുമായി ചേർത്തുലർത്തി മഞ്ഞൾ പുരട്ടിവച്ചിരിയ്ക്കുന്ന കോഴിക്കക്ഷണങ്ങളിലിട്ടു സാവധാനം ചെറുതീയിൽ വേവിച്ചെടുത്താൽ ചിക്കൻ ബാച്ചി റെഡി! മസ്സാലക്കൂട്ടുകൾക്ക്‌ കോഴിക്കക്ഷണങ്ങളുമായി പരിചയപ്പെടാനും പൊരുത്തപ്പെടാനും ക്ഷമയോടെ ഒരു മണിയ്ക്കൂർ അനുവദിച്ചാൽ ബാച്ചിലർ ചിക്കൻ കറിയ്ക്ക്‌ കൂടുതൽ കയ്യടി നേടാനാവും.വായ്ക്കടലിൽ ടൈറ്റാനിക്ക്‌ മുങ്ങിത്തുടങ്ങി

നിരാനന്ദമായ ഒറ്റപ്പെടലിലേയ്ക്കു എന്റെ മനസ്സും ശരീരവും തിരിച്ചെത്തി.കിടപ്പുമുറിയിലെ മൂലയിൽ എന്റെ തേഡ്‌ ഹാൻഡ്‌ കമ്പ്യൂട്ടറിനുമുന്നിൽ സാകൂതം മെയിലുകൾ പരതി. ടൂർ പക്കേജിലെ വിശദ വിവരങ്ങളും സ്പോൺസറേയും മനസ്സിലാക്കാനുള്ള സമയമത്രയും അതിക്രമിച്ചു. തപ്തമായ വിചാര വിമാനത്തിൽ മൂഢസ്വർഗം ചുറ്റിയത്‌ മിച്ചം.ചാണയിട്ട്‌ മൂർച്ച കൂട്ടിയ കളവുകൾ കൊണ്ട്‌ എന്റെ ആർദ്ര ഹൃദയത്തെ മുറിവേല്പ്പിയ്ക്കാൻ ബോധപൂർവം ആരോ നടത്തിയ ചവിട്ട്‌ നാടകം.

ഓഫീസിലെ പടിക്കെട്ടുകൾ കയറിയപ്പോൾ സംശയദൃഷ്ട്യാ പലരേയും വീക്ഷിച്ചു.പാക്കേജിലെ വിശദ വിവരങ്ങൾക്കിയി പലരും വട്ടം കൂടി.നഷ്ടസർവ്വസ്വനായ ഞാൻ അർഥഗർഭനായി മൗനം നടിച്ചു. ഗണപതി പ്രത്യക്ഷനായി. നമോവകം! മനേജർ വിളിക്കുന്നു. ചടുല തണ്ഡവമാടിത്തളർന്ന ചുടല മാടനായി മാനേജർ സത്യശീലൻ ഗർജ്ജിച്ചു. യൂ സ്റ്റുപ്പിഡ്‌....അശരണന്റെ മേൽ പതിച്ച കുന്തമഴയ്ക്കു പതിനെട്ടാം മിനിറ്റിൽ കലാശക്കൊട്ടായി അയാൾ അലറി...ഐ സേ യു ഗെറ്റ്‌ ലോസ്റ്റ്‌.


പകുതിയിലധികം മലയാളികൾ ജോലി ചെയ്യുന്ന ഫാരോസ്‌ എക്സ്പോർട്സിന്റെ ഡെൽഹി റീജിയണൽ ഓഫീസ്സിൽ എട്ടു വർഷത്തോളം ഒരേയൊരു സത്യശീലൻ മത്രമേ ഉണ്ടായിരുന്നുള്ളു.രണ്ടു വർഷം മുൻപു മാനേജർ സത്യശീലൻ നിയമിതനായതോടെ പല വഴികളിൽ നിന്നായി ആകാശക്കോടാലികൾ എന്നെത്തേടിയെത്തി. കഴിഞ്ഞ ആറു മാസമായി ഓഫീസ്സിനുള്ളിൽ മൊബൈൽ ഫോൺ നിയന്ത്രണം കൂടിയായതോടെ മാനേജർക്കായി വരുന്ന ബ്രഹ്മാസ്ത്ര പ്രഹരങ്ങൾ കൂടി സൗജന്യ നിരക്കിൽ ഈയുള്ളവനു കിട്ടിത്തുടങ്ങി. പോരാത്തതിനു അദ്ദേഹത്തിന്റെ വക നിരവധി ബഹുമതികളും. പോക്കന്തവള, കോവർ കഴുത, ചെളിത്തലയൻ ...........അങ്ങനെ പലതും.

വരുന്നമാസം മനേജർ സാറിന്റെ രണ്ടാം വിവാഹ വാർഷികമാണു. ഭാര്യാസഹോദരി അദ്ദേഹത്തിനായി തെരഞ്ഞെടുത്ത ഹോളീഡേയ്‌ പാക്കേജിൽ കയ്യൊപ്പുകൾ ചാർത്തി ഞാനത്‌ വികൃതമക്കി. അനുബന്ധമെന്നോളം എന്റെ മൃഗമോന്തയുടെ ചിത്രവും സമർപ്പിച്ചു. കോമാളിയായ എന്നെ അദ്ദേഹത്തിന്റെ പ്രിയതമയുടെ ഭർത്തവായി പലരും തെറ്റിദ്ധരിച്ചു. മാനസിക ഗ്ളാനിയേൽക്കേണ്ടിവന്ന ആ സ്ത്രീ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു പോയി .പതിനെട്ടു മിനിറ്റ്‌ പ്രഭാതഭേരിയിലെ സഭ്യമായ ഭാഗങ്ങൾ ഇത്രയൊക്കെ മാത്രം. കരയാതെ കണ്ണുകൾ നനഞ്ഞു.ചുണ്ടുകൾ വിറച്ചു. ഒരു ചന്തച്ചെറുക്കനോടുപോലും പറയാൻ പാടില്ലാത്ത പലതും എന്നെ പറഞ്ഞു. തീക്കുടുക്കകൾ വർഷിക്കപ്പെട്ട പൂരപ്പറമ്പായ്‌ മാറുകയായിരുന്നു എന്റെ മനസ്സ്‌.

എന്റെ തേഡ്‌ ഹാൻഡ്‌ കമ്പ്യൂട്ടറിൽ ഒരു മെയിൽ കാത്ത്‌ കിടന്നു. ഡിയർ സത്യശീലൻ,താങ്കളോട്‌ സ്നേഹപൂർവം രാജി ആവശ്യപ്പെടാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലത്രയും വിശ്വസ്തതയോടെ പ്രവർത്തിച്ച താങ്കളോട്‌ കൃതജ്ഞതയുണ്ട്‌. മറ്റൊരു ജോലി ശുപാർശ ചെയ്യാൻ ഞാൻ സന്നദ്ധനാണു്.സസ്നേഹം ടി. ആർ ശ്രീവാസ്തവ. മാനേജിംഗ്‌ ഡയറക്ടർ, ഫരോസ്‌ എക്സ്പോർട്സ്‌.

ദമ്പതികൾക്കായ്‌ പറുദീസയിലെ റിസോർടുകളിലെവിടെയോ തയറായിക്കൊണ്ടിരിയ്ക്കുന്ന മസാ ലക്കോഴിയുടെ അവസ്ഥയിലാണു് ഞാൻ. തിളച്ചു മറിയുന്ന എണ്ണയിൽ കിടന്നു ഉഷ്ണിക്കുന്നത്‌ ഒരു സുഖം. വറുത്ത്‌ കോരി തീൻ മേശയിലെ അലങ്കാര തളികകളിൽ സ്ഥാനം പിടിച്ചു പോയാൽ അടുത്ത പൊൻപുലരിയിൽ വിസർജ്ജ്യമായ്‌ മറും. അതിലും എത്രയോ ഭേദമാണു വറചട്ടിയിൽ നിന്നു ലക്ഷ്യം തെറ്റി ആളികത്തുന്ന അടുപിലേയ്ക്ക്‌ വീഴുന്നത്‌.

അലാറം അലറി അലറി തളർന്നിട്ടും എഴുന്നേൾക്കാതെ കിടന്ന എന്നെ ശകരിച്ചുകൊണ്ട്‌ മർജ്ജാര പുരുഷൻ എഴുന്നള്ളി.കണ്ണ്‌ തിരുമ്മി കോട്ടുവായിട്ടു ആ ചെമ്പൻ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു. കൂട്ടുകാരാ.....എനിയ്ക്കെന്റെ ജോലി നഷ്ടപെട്ടു. എല്ലാ അർഥത്തിലും ഞാനിപ്പോൾ നനഞ്ഞ നായയെപ്പോലെയാണു്. ഒരിടത്തും പ്രവേശനമില്ലാത്ത ഈർപ്പശ്വാനൻ. ഉദ്യോഗവും സമ്പത്തുമില്ലാത്ത മാന്യനായി കുറച്ചുകാലം നിങ്ങളോടൊപ്പം ഞാനിവിടെ സർപ്രൈസ്‌ ഹോളീഡേയ്സ്‌ ആഘോഷിയ്ക്കാൻ പോകുന്നു. ഒരു ജോലി തരപ്പെടുമ്പോൾ നമ്മുടെ രസോയിയിൽ ചിക്കൻ ബാച്ചിയുടെ മണം പരക്കും. അതുവരെ നമുക്കിവിടെ കർക്കിടകം.

Start a discussion with JAYACHANDRAN TATVAMASI

Start a discussion