Jump to content

User:JAYACHANDRAN TATVAMASI

From Wikipedia, the free encyclopedia

പരമാനന്ദം എന്ന മുനിക്കഥ


സാളഗ്രാമ ദർശനങ്ങളും പുണ്യതീർത്ഥ സ്നാനങ്ങളും കഴിഞ്ഞ്‌ ഒരു ശങ്കര തുല്ല്യനല്ലെങ്കിലും എതാണ്ട്‌ അത്രത്തോളമാകണമെന്ന ദൃഢനിശ്ചയവുമായിട്ടാണ്‌ ആനന്ദൻ നാടും വീടും ഉറ്റവരേയും ഉപേഷിച്ചത്‌.ഒരാൾക്ക്‌ ആദ്ധ്യാത്മിക ജീവിതത്തോട്‌ പ്രതിപത്തി തോന്നുന്നുണ്ടെങ്കിൽ തന്നെ അത്‌ പല ജ?സുകൃതങ്ങളുടെ ഫലം കൊണ്ട്‌ മാത്രമാണെന്ന്‌ അയാൾ എവിടയോ കേട്ടതായ്‌ ഓർക്കുന്നു.നിരാശകളാൽ ജീർണിച്ച മനസ്സിനെ ഈശ്വര ചിന്തകളാൽ സുഖപ്പെടുത്താനുള്ള അയാളുടെ തീരുമാനം അചഞ്ചലമായിരുന്നു.

വായ്പയെടുക്കാതെ തന്നെ യഥേഷ്ടം സഞ്ചരിക്കാവുന്ന വിശാലവീഥിയാണ്‌ അദ്ധാത്മിക മാർഗ്ഗം. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച്‌ പറ്റാൻപോന്ന പ്രതാപങ്ങളോ ആകർഷക സൗന്ദര്യമോ ഒന്നും തന്നെ ആവശ്യവുമില്ല.വിശന്ന്‌ പൊരിയുമ്പോൾ അപകർഷത മാറ്റിവച്ച്‌ കൈനീട്ടാനുള്ള മനസ്സും, ഭാരതീയ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാനുള്ള മനക്കരുത്തും; ഇറക്കിവിടുകയാണെങ്കിൽ കൈവീശി നടക്കാനുള്ള ത്രാണിയും....ഇത്രയുമായിരുന്നു ആനന്ദന്റെ മുനിചിന്തകൾ.

സ്മാരകങ്ങൾ പോലെ അവശേഷിക്കുന്ന ഇന്നത്തെ കാടുകൾ തപസ്സ്‌ ചെയ്യാൻ സുരക്ഷിതമേയല്ല. കാട്ടുകള്ളമ്മാർക്കും ദുഷ്ട മൃഗങ്ങൾക്കും പണ്ടത്തെപ്പോലെ മുനിമാരെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത കാലവുമാണ്‌. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി ഏകന്തതാ ദാഹവുമായി നേരെ ഹിമവാന്റെ മടിത്തട്ടിലേയ്ക്ക്‌ കയറിച്ചെന്നാൽ സ്നേഹശൂന്യമായ ഒരു വെടിയുണ്ടയിൽ..........ആരവിടെ...! ആർഷഭാരതത്തിൽ തപസ്സനുഷ്ടിയ്ക്കാനുള്ള സ്വാതന്ത്ര്യവുമില്ലേ?

എല്ലാം നല്ലതുപോലെ ചിന്തിച്ച്‌ ചെയ്യേണ്ട കാര്യങ്ങളാണ്‌. വളരെക്കാലം പല ആചാര്യ?​‍ാരുടേയും ഉപദേശങ്ങൾ കേട്ടുകൊണ്ട്‌ അയാൾ അലഞ്ഞ്‌ തിരിഞ്ഞു.അവാച്യമായ ആത്മീയ അനുഭൂതികൾ സമ്മാനിച്ച ആ യാത്രയിൽ യുക്തിബോധം തലയ്ക്ക്‌ പിടിച്ച ചിലരെയെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നു. താങ്കളുടെ ഈ യാത്രക്ക്‌ ലക്ഷ്യബോധമുള്ളതായി തോന്നുന്നുണ്ടോ? കൃതയുഗത്തിൽ നിന്നും ഭൂമി കോടാനുകോടി കറങ്ങിക്കഴിഞ്ഞു. ഇന്ന്‌ ഈശ്വരന്റെ കവറേജിന്‌ പോലും പരിമിതികളുണ്ട്‌. വെണ്ണക്കൽ സൗദങ്ങളിലെ ശീതീകരിച്ച മുറികൾക്കുള്ളിൽ പ്രൈവറ്റ്‌ സെക്രട്ടറിമാർക്കൊപ്പം ഇ-തപസ്സിരിയ്ക്കുന്ന നിലയിലേയ്ക്ക്‌ ഇന്നത്തെ ഋഷീശ്വരർ വളർന്നു കഴിഞ്ഞു. കാണാത്ത കണ്ണുകളും, കേൾക്കാത്ത കാതുകളും മിണ്ടാത്ത ചുണ്ടുകളുമായി കാലത്തിനൊത്ത്‌ മാറിയാൽ താങ്കൾക്കും സർവാദരണീയ സമ്പന്നനായ ഒരു ആൾദൈവമായി മാറാം.

അരുത്‌!

ഏതോ ഒരാചാര്യശ്രേഷ്ഠൻ ആനന്ദന്റെ സിരകളിലെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു.

വിഷയവിരക്തിയും തികഞ്ഞ തപശ്ചര്യയും ധ്യാനത്തിൽ സ്വയം ലയിക്കാനുള്ള ശക്തിയും ശപിയ്ക്കാനും അനുഗ്രഹിക്കാനും കഴിവുള്ള സത്യസന്ധനായിരിക്കണം യഥാർത്ഥ മഹർഷി. അവൻ ഏവരിലും സമഭാവനയുള്ള ജ്ഞാനപ്രേമിയായിരിക്കണം. വൃഷച്ചുവട്ടിൽ കിടന്നുറങ്ങി ഹീന വസ്ത്രങ്ങൾ ധരിച്ച്‌ ഏകാന്തനായി സഞ്ചരിച്ചുകൊണ്ടേയിരിക്കണം.

പ്രതികൂലവും അനുകൂലവുമായ സാമീപ്യങ്ങളെ തിരിച്ചറിഞ്ഞ്‌ ആനന്ദൻ യാത്ര തുടർന്നു. അവിരാമമായ ആ അലച്ചിലിൽ മുഖപ്രസാദമുള്ള ക്ഷൈത്രജ്ഞനായ ഒരു ഗുരുവിനെ അയാൾ കണ്ടെത്തി.തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നും, ഇനിയുള്ള യാത്രകളിൽ അദ്ദേഹത്തിന്റെ അഭിരതനായി കൂടാനാണ്‌ ആഗ്രഹമെന്നും അയാൾ ഗുരുവിനെ ധരിപ്പിച്ചു.

ഗുരു പറഞ്ഞു.

ദാഹിക്കുമ്പോൾ ജലവും, വിശക്കുമ്പോൾ അഹാരവും സത്യമെന്ന്‌ വിശ്വസിക്കുന്നു .മനസ്സിൽ പ്രണയം വിരിയുമ്പോൾ കാമവും,കുടുംബമാകുമ്പോൾ ദാമ്പത്യവും,ധനപുഷ്ടിയിൽ സമ്പത്തുമാണ്‌ ഈ ലോകത്തെ എറ്റവും വലിയ സത്യമെന്ന്‌ സമർത്ഥിക്കേണ്ടി വരുന്നു.എന്നാൽ രോഗപീഡകളിൽ വേദനയും,ചേതനയറ്റ്‌ വീഴുമ്പോൾ മരണവും സത്യത്തിന്‌ പുതിയ നിർവചനങ്ങളാകുന്നു. അതെ മരണമെന്ന അസന്ധിഗ്ദമായ സത്യത്തിലേക്കുള്ള യത്രയിൽ ചില്ലറ ന?കളെങ്കിലും ചെയ്യാൻ ശ്രമിക്കുക.യത്ര തുടരുക......ഒരുനാൾ നിങ്ങളിൽ ബോധോദയം ഉണ്ടാകും.

ഗുരുവിനെ നമസ്കരിച്ച്‌ നിറഞ്ഞ മനസ്സുമായി അയാൾ പ്രയാണം തുടർന്നു. ഒരുപാട്‌ പരീക്ഷണങ്ങൾക്കൊന്നും ഇടവരുത്താതെ എത്രയും പെട്ടെന്ന്‌ ബോധോദയം ഉണ്ടാവാൻ അയാൾ പ്രാർത്ഥിച്ചു. എന്നെങ്കിലുമൊരിക്കൽ ഒരു വിവേകാനന്ദനായി തിരിച്ചെത്തുന്നതും,തന്നെ തള്ളിപ്പറഞ്ഞവർ ഒരുമാത്ര ദർശിക്കാനായി കാത്ത്‌ നിൽക്കുന്നതും ആനന്ദൻ തന്റെ ജ്ഞാനദൃഷ്ടിയിലൂടെ കണ്ടു.

ഒന്നു രണ്ടിടത്ത്‌ ചില ആശ്രമങ്ങളിൽ കാര്യദർശിയായി കിട്ടിയ സ്ഥാനമാനങ്ങൽ വലിച്ചെറിഞ്ഞ്‌ അയാൾ സഞ്ചരിച്ചു.താടിയും മുടിയുമെല്ലാം മനസ്സിനേക്കാൾ വേഗത്തിൽ വളർന്നിറങ്ങി.വാഴിയിലെവിടയോ അയാൾക്കൊരു പേരും ലഭിച്ചു; കർമാനന്ദ്‌.

പോകാത്ത ഇടങ്ങളില്ല...ദർശനം നടത്താത്ത ക്ഷേത്രങ്ങളില്ല...സ്നാനം ചെയ്യാത്ത തീർത്ഥങ്ങളില്ല...ജപിക്കാത്ത മന്ത്രങ്ങളോ വായിച്ച്‌ തീർക്കാത്ത ഉപനിഷത്തുക്കളോ ബാക്കിയില്ല. എങ്കിലും എവിടയോ ചുവട്‌ പിഴക്കുന്നതായി അയാൾക്ക്‌ തോന്നിത്തുടങ്ങി.ചിത്തശോധനം,ഭക്തിസാധന,ജ്ഞാനസാധന എന്നിവയ്ക്കപ്പുറത്തേയ്ക്ക്‌ മനസ്സ്‌ കാട്‌ കയറുന്നു. വേദങ്ങളിൽ നിന്നോ ശാസ്ത്രങ്ങളിൽ നിന്നോ കിട്ടാത്ത വൈകാരിക അനുഭൂതി നന്ദിയുടെ കാമശാസ്ത്രത്തിൽ നിന്നും,വാത്സ്യായനന്റെ കാമസൂത്രത്തിൽ നിന്നും ലഭിയ്ക്കുന്നു.കാമത്തെ അറുപത്തിയൊന്ന്‌ കലകളിലൊന്നാക്കി ബൗദ്ധികപരിവേഷം നൽകിയ വാത്സ്യായനനും ഗുരുപരമ്പരയിൽപ്പെട്ട മഹാമുനിയായിരുന്നില്ലേ? പ്രേമിക്കാൻ പാടില്ലെന്നു ഒരു ശാസ്ത്രവും അനുശാസിക്കുന്നുമില്ല..

കാലം അനന്ദന്‌ വേണ്ടി മാറ്റത്തിന്റെ കതിർമണ്ഡപമൊരുക്കി. അയാൾ വിവാഹിതനായി;ഒപ്പം സമ്പന്നനും.സാധാരണ താപനിലപോലും അസഹനീയമാകും വിധം അയാളിൽ ഉഷ്ണം വർദ്ധിച്ച്‌ വന്നു.മസാലകൾ കുത്തിനിറച്ച മാംസങ്ങൾ കാണുമ്പോൾ വിശപ്പും,മദ്യശാലകൾ കാണുമ്പോൾ ദാഹവും കൂടിക്കൊണ്ടേയിരുന്നു.

ഭൂതകാലചിന്തകളിൽ മറക്കാതെ സൂക്ഷിച്ച ഒന്നുമാത്രമുണ്ടായിരുന്നു; പരമ പവിത്രമെന്ന്‌ അയാൾ മനസ്സിലാക്കിയ ഗായത്രി എന്ന ഉൽകൃഷ്ട വൈദിക മന്ത്രം. ആ ദിവ്യനാമം ദിവസത്തിൽ ഒരു നേരമെങ്കിലും ഓർക്കാനും ഉരുവിടാനുമുള്ള മോഹത്തോടെ ആദ്യം പിറന്ന കുഞ്ഞിന്‌ `ഗായത്രി`എന്ന പേര്‌ വിളിച്ചു. പണ്ടത്തെ മുനിക്കഥയിലെ നായകനായ കർമാനന്ദ്‌ ഒരിക്കൽ പ്രിയപത്നിയോട്‌ ചോദിച്ചു ഇതുതന്നെയാവുമോ അന്നാ സ്വാമിയാർ പ്രവചിച്ച "ബോധോദയം"?