Jump to content

User:Themadath Prasanth

From Wikipedia, the free encyclopedia

വിസ്‌മൃതിയിലാണ്ടുപോയ തോലനൂരിന്റെ സംസ്‍കാരിക തനിമ

        • ***** **** ***** *****
      കുത്തനൂർ പഞ്ചായത്തിന്റെ ഭാഗമായി അവസാനം വരെ നിൽക്കുന്ന രണ്ടുപഞ്ചായത്തുകൾക്ക് അയൽക്കാരായി(തരൂർ, പെരിങ്ങോട്ടുകുർശ്ശി) നിൽക്കുന്ന അതിസമ്പന്നമായ പൈതൃകം ഉറങ്ങുന്ന അതിമനോഹരമായ  അത്ര പിന്നോക്കാവസ്ഥയിൽ ഒന്നും അല്ലാത്ത ഒരു ഗ്രാമം തന്നെയാണ് തോലനൂർ.കുത്തനൂർ പഞ്ചായത്തിന്റെ രണ്ടാമത്തെ വില്ലജ് കരായ ഞങ്ങളോട് സഹോദര ഗ്രാമമായ കുത്തനൂർ അങ്ങനെ വലിയ ഗമൊയൊന്നും കാണിക്കാറുമില്ല. എല്ലാറ്റിലും ഒപ്പം പരസ്പരം ചേർത്ത് പിടിക്കാറുണ്ട്താനും. പച്ചപിടിച്ച വയലേലകളും തെങ്ങും റബ്ബറും നണ്യവിളകളും  കൃഷി ചെയ്തു സന്തോഷത്തോടെ ജീവിക്കുന്ന സാധാരണക്കാരും ഒരു ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളും ( കഴിഞ്ഞ കുറെ വർഷങ്ങളായി ജില്ലയിലെതന്നെ ഉന്നത വിജയം കരസ്തമാക്കുന്ന വിദ്യാലയങ്ങളിൽ ഒന്നെന്നു  എടുത്തു പറയേണ്ടിയിരിക്കുന്നു ) കൂടാതെ അഭിമാനമായി പാലക്കാട്‌ ജില്ലയിലെ ഒരു ഗവണ്മെന്റ് ഡിഗ്രി കോളേജ് ഉം, ഗ്രാമീണത യുടെ സംശുദ്ധിയുള്ള ഗ്രാമീണ ഗ്രന്ഥശാലയും ഗവണ്മെന്റ് ആയുർവേദ ചികിത്സലയവും, വളർത്തുമൃഗ ചികിത്സാലയവും അംഗൻവാടികളും  ശ്രീ അമ്മാതിരുവടി, ശിവങ്കിൽ, അയ്യപ്പൻകാവ്ചി ശൂലപ്പറമ്പിൽ സുബ്രഹ്മണ്യൻ കോവിൽ അവിടുത്തെ തേര്  ഉത്സവം  അയ്യപ്പൻകാവ് കുറ്റിക്കോട്ടു തറവാട്ടിൽ കുരുടാൻകുളങ്ങര മൂലസ്ഥാനം കുരുടൻകുളത്തി കാവ് നാരായണാമംഗലം (പാറപ്പോറ്റ) മഹാവിഷ്ണു മുതലായ പേരുകേട്ട ചിര പുരാതന ക്ഷേത്രങ്ങളും. തൊലനൂർ വിഷുവേലയോട് അനുബന്ധചിച്ചു എഴുന്നള്ളിക്കുന്ന പേരുകേട്ട കുറ്റിക്കോട്ടെ തറവാട്ടിലെ പണ്ടാരകുതിരയും മുടികുത്താൻപാറ തോലനിഭഗവതിക്കാവും പേരുകേട്ട തൊലനിമുടി ആഘോഷവും ജുമാമസ്ജിദ് നിസ്കാര പള്ളികൾ പള്ളിനേർച്ച നബിദിനം ആഘോഷങ്ങൾ തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും  ഇവിടെയുണ്ട്.സമാധാനപ്രിയരായ മത സമുദായസംഘടനകളും രാഷ്ട്രീയപാർട്ടികളും ഗ്രാമത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതിന്നാൽ  ഞങ്ങൾ തൃപ്ത്തരും സുരക്ഷിതത്വ ബോധമുള്ളവരും ആണ്. 😊

ആഡ്യകലകളായ കഥകളിയുടെയും കൃഷ്ണനാട്ടത്തിന്റെയും ഇതിഹാസ വാതിലുകൾ തുറന്നിട്ട മഹാന്മാർക്ക് ജന്മം നൽകിയ നാടാണിത്. ആര്യട് സനൽകുമാർ 2004 ഓഗസ്റ് 26നു മനോരമയിൽ എഴുതിയ ലേഖനത്തിൽനിന്നും ചിലവരികൾ ഉദ്ധരിക്കാം.(എനിക്ക് ആ ലേഖനം പരിചയപെടുത്തിയ സേതു എളേച്ഛന് പ്രത്ത്യേകം നന്ദി )

          കഥകളിപ്പാട്ടിലും മേളത്തിലും തനത് വ്യക്തിത്വം പതിപ്പിച്ച സർഗ്ഗവ്യക്തിത്വങ്ങൾക്ക് ജൻമ്മമേകിയ സുകൃത ഭൂമി.ഉത്തരകേരളത്തിലെ കല്ലടികോടൻ പാരമ്പര്യത്തിന്റെ ആചാര്യൻ ഈച്ചരമേനോൻ എന്ന പ്രതിഭയുടെ ജന്സ്ഥലം, ആ മഹാത്മാവിന്റെ ശിക്ഷണത്തിൽ തോലനൂർ ദേശം കഥകളിക്കു കച്ചകെട്ടി ഒരുപാടു കഥകളി പ്രതിഭകൾ പുറത്തിറങ്ങി അദ്ദേഹത്തിന്റെ പുത്രൻ കരുണാകരമേനോൻ ഉൾപ്പടെ. (തേമടത്ത് പത്തായപുരയിൽ സമീപകാലത്തു ജീവിച്ചിരുന്ന കരുണകരമമായും ഈശ്വരമാമയും നമ്മളിൽ പലരുടെയും ഓർമ്മകളിൽ ഉണ്ടാവുമല്ലോ മേല്പറഞ്ഞ പ്രധിപകളുടെ ഓർമ്മകയാകണം ആ കാരണവന്മാരുടെ പേര് ഇവർക്കിടാൻ കാരണം. )തേമടത്തു വലിയതൊടി നാരായണിയമ്മയുടെയും കുപ്പത്തിൽ പങ്കുണ്ണിനായരുടെയും മകനായി 1012ഇൽ ഈച്ചരമേനോൻ ജൻമ്മെടുത്തു. കുത്തനൂർ പഞ്ചായത്തിലാണ് തോലനൂർ ഈ രണ്ടുദേശങ്ങൾക്കും കലാപരമ്പര്യത്തിൽ സമന്യയ സ്വഭാവം ഉണ്ട്.ചാലയിൽ ശങ്കരൻ നായരാണ് ഈച്ചരമേനോന് തൊലനൂരിൽ കഥകളി കളരി ഏർപെടുത്തിയത്.ഈ കളരിയിൽ  അഭ്യസിച്ചുപുറത്തിറങ്ങിയ പ്രതിഭകളിൽ അഴകാകുമരത്തു മാധവൻ നായർ(പൂമുള്ളി മാധവൻ നായർ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് ),അരിക്കത്തു കിട്ടുണ്ണിമേനോൻ, തേമടത്തു ശങ്കുണ്ണിമേനോൻ എന്നിവർ മികച്ച ആദ്യാവസാനാകാരായിരുന്നു എന്നു KPS മേനോൻ കഥകളിരംഗം എന്ന പുസ്തകത്തിൽ രേഖപെടുത്തിയിരിക്കുന്നു.കഥകളിപ്പാട്ടുകാരൻ പൂമുള്ളി കേശവൻ നായർ തോലനൂർ കളിപുറയത്തു തറവാട്ടിൽനിന്നും ആണ് വിവാഹം കഴിച്ചിരിക്കുന്നത്.ചെണ്ടയിൽ പേരുകേട്ട കളിപുറയത്തു കണ്ണൻ നായർ മറ്റൊരു തോലനൂർക്കാരൻ.രാമനാട്ടത്തിലെയും കൃഷ്ണനാട്ടത്തിലെയും മികവ് കുത്തനൂർ കാർക്കുള്ളതാണ് മാനേദേവൻ നമ്പൂതിരിയുടെ ആശ്രിതരായ കുത്തനൂർ തറയിലെ തറവാട്ടുകാർ ഒരഗത്തെയെങ്കിലും കൃഷ്ണനാട്ടം പഠിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു.ഗുരുവായൂർ കൃഷ്ണനാട്ട സംഘത്തിന്റെ ആശനായിരുന്ന വേലായുധൻ നായർ,ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള പരമേശ്വര പണിക്കർ എന്നിവർ കൃഷ്ണനട്ടവുവുമായി കുത്തനുരിന്റെ പൈതൃകം ഉട്ടിയുറപ്പിക്കുന്നു.കൃഷ്ണനാട്ടത്തിലെയും കൂടിയാട്ടത്തിലെയും വാദ്യകലാ രംഗത്തും കുത്തനൂർക്കാർക്ക് മേധാവിത്തമുണ്ടായിരുന്നു പാലക്കൽ കരുണാകരൻ നായർ അഴകൻകുമരത്തു ഗോപാലൻ നായർ,പോഴരാമത്തു ഇട്ടിരശൻ നായർ തുടങ്ങിയവരും,ദേശീയ പുരസ്‌കാരം ലഭിച്ച കുത്തനൂർ ചിങ്ങത്തെ  ശങ്കരൻ നായരും പെരുമ്പാത്തെ എച്ചുനായർ പതിയിൽ രാമൻനായർ ഗോപാലൻനായർ എന്നിവരും കൂടിയാട്ടത്തിലെ കുത്തനൂരിന്റെ നിറവുകളാണ്.കഥകളിയും കൃഷ്ണനാട്ടവും കൂടിയാട്ടവും എല്ലാം ഈ രണ്ടുദേശത്തിന്റെയും നിറവുകളായിരുന്നു കൂടാതെ ഒട്ടൻതുള്ളലും മനെയഗത്തു ശങ്കുണ്ണിമേനോൻ ഒരു നൂറ്റാണ്ടുമൂന്നെ ഈ ദേശവുമായി അടുപ്പിച്ചു. അങ്ങനെ എല്ലാ ക്ലാസിക് കലാസംസ്കാരത്തിന്റെ മയിക ചൈയ്‌തന്യത്തിന്റെ വിഹാര ഭൂമിയായിരുന്നു നമ്മുടെ തോലനൂരും കുത്തനൂരും.കലയുടെ വിശാല പൈതൃകം പെറിയ നാടായിട്ടും അതെല്ലാം ഓർമ്മകളുടെ ഉൾകയത്തിലേക്കു ആണ്ടുപോയതു  സങ്കടകരമായ അത്ഭുതമായിതോന്നുന്നു.ഗുരു കുഞ്ചുകുറുപ്പിനും തൊലനൂർ ബന്ധനുണ്ടെന്നും പാന എന്ന ആചാര കലാരൂപം ഇവിടെയുണ്ടായിരുന്നു എന്നും ഗോപിയേട്ടൻ അറിയിച്ചിരുന്നു അതു കൂടെ ചേർക്കാതെ ഇത് പൂർണമാകില്ല എന്നതിനാൽ അദ്ദേഹത്തിന്റെ വരികളിലൂടെ "ഗുരു കുഞ്ചുകുറുപ്പിന്റെ ഭാര്യ വടക്കേ പാലായിൽ ചന്ദ്രേട്ടന്റെ മുത്തശ്ശിയുടെ എടത്തി ആയിരുന്നു.കിഴക്കേ കോലത്തെ ശിവശങ്കരൻ മുത്തശ്ശൻ പ്രഗൽഭനായ കഥകളി കാരൻ.അദ്ദേഹത്തിന്റെ പാഞ്ചാലി പണ്ട് പ്രസിദ്ധം.തേമടത്ത്‌ പണ്ടത്തെ എല്ലാ പുരുഷന്മാരും കഥകളി പാന ഇതിന്റെ പാട്ടുകാർ ആയിരുന്നു.കരുണാകര മാമ പണ്ട് ഇത് എല്ലാവരെയും പഠിപ്പിച്ചിരുന്നു.കൂടാതെ പയ്യന്നുർ കാരൻ ഒരു നമ്പൂതിരി തെമടത് ഭാർഗവി മുത്തിയുടെ ഭർത്താവായി ഉണ്ടായിരുന്നു.ശൂലപറമ്പിൽ അദ്ദേഹം ആത്മീയ മായ പഠനം തൊലനുരിൽ പണ്ടത്തെ ഒരു പാട് ആളുകൾക്ക് നൽകിയിരുന്നു.തിരുത്തിപ്പുള്ളി കുഞ്ഞിരാമൻ നായർ എല്ലാ ഗ്രന്ഥങ്ങളിലും നിപുണൻ ആയിരുന്നു.എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടിൽ വലിയ മാമ ഇതൊക്കെ പറഞ്ഞു തന്ന ഓർമ്മയുണ്ട്" ഗോപിമേനോൻ).കൂടാതെ തേമടത് ഭാനുപ്രകാശ്(നന്ദി ഭാനുമാമേ)അറിയിച്ച മറ്റു ചില വരികളും കൂടെ ചേർക്കുന്നു "തികച്ചും ശരിയായ സത്സംഗം,അക്ഷര ശ്ലോകം,പരിച്ചമുട്ട് കളി,ഓണക്കളി,ഓണത്തല്ല് ചത ചതയം തൊലനിമുടിവേലക്കു വെട്ട്,കന്നുതളി,പാൽകാവടീ. എന്തൊക്കെ പണ്ട് എത്രയോ കാരണവന്മാർ ബർമ,പേനാഗ് മലയ ഇവിടങ്ങളിൽ ജോലി ചെയ്ത് കുടുംബം സമ്പന്നമാക്കിയ കാലം.ശരിക്ക് പറഞ്ഞാല് ലോകത്തിന്റെ നാനാഭാഗത്തും പല പ്രതിഭകളും തൊലനൂർകാരായി കാണും.WLO  മേധാവി ആയിരുന്ന പാലയിൽ നാരായണൻ നായർ അങ്ങിനെ പലയിടത്തും പലരും ഉണ്ടയിരുന്നു.എന്ത് കൊണ്ടോ മരുമക്കത്തായത്തിന്റെ അന്ത്യം കുടുംബങ്ങളെ അകറ്റി നമ്മുടെ യഥാർത്ഥ അസ്ഥിത്വo കൈമോശം വന്നു" 
                       കുലശേഖര സാമ്രാട്ടായിരുന്ന ചേരമാൻ  പെരുമാളിന്റെ സദസ്സിലെ കാവ്യാരതം നിമിഷകവി തോലനുമായി ബന്ധിപ്പിക്കുന്ന തിരുശേഷിപ്പ് തൊലനുരിൽ ഇന്നും അവഗണനഏറ്റു കിടപ്പുണ്ട്‌. തെക്കുനിന്നും വന്നുപാർത്ത നമ്പൂതിരികുടുംബത്തിലെ സംസാരശേഷി കുറവുണ്ടായിരുന്ന ഏക സന്താന മായിരുന്നു എന്നും തൊലനൂർ ശൂലപ്പറമ്പിൽ സുബ്രഹ്മണ്യ സിദ്ധിയും വിദ്യയും  അനുഗ്രഹിച്ചുകിട്ടി. വന്യ മൃഗങ്ങളെ മെരുക്കാൻ അദ്ദേഹത്തിന് പ്രത്ത്യേക കഴിവുണ്ടായിരുന്നുഎന്നും കാരണവന്മാർ പറഞ്ഞുകെട്ടിട്ടുണ്ട്. പ്രസിദ്ധനായ കവി യായി മാത്രമല്ല ആളുകളെ അത്ഭുത പെടുത്തുന്ന തന്ത്രങ്ങളും അദ്ദേഹത്തിന് വശമുണ്ടായിരുന്നു .പെരുമാളുമായി  പിണങ്ങി ഇടയ്ക്കുവച്ചു തന്റെ ഗ്രാമത്തിലെത്തി ഗ്രാമവാസികളെ അത്ഭുതങ്ങൾ കാണിച്ചു (ഒരുപക്ഷെ അദ്ദേഹത്തിന്റെ ഈ അത്ഭുത പ്രവർത്തികളാവം ഓടിവിദ്യ ആയി പിന്നീട് ആളുകൾ വിശ്വസിച്ചുവന്നത്.) സ്വന്തം ഗ്രാമത്തെ അദ്ദേഹം വളരെ സ്നേഹിച്ചിരുന്നു. അങ്ങനെ സന്തോഷമായി തോലൻ തന്റെ ഊരിൽ ജീവിച്ചിരുന്നു എന്നും അതിന്റെ തിരുശേഷിപ്പാണ് ആ തൊലൻപാറയിലെ കട്ടിൽ.കുഞ്ഞിക്കുട്ടൻ തമ്പുരാനും ഉള്ളൂരും പരാമർശിച്ചിട്ടില്ല എന്നാകാരണത്താൽ അതു നിരാ കരിക്കേണ്ടതില്ല,പാലക്കാട്ടും തൊലനൂരും പ്രചാരത്തിൽ ഉണ്ടായിരുന്ന ഇന്ന് വിസ്‌മൃതിയിൽ ആണ്ടുപോയ എഴാമൂർത്തി കളിയുടെ പാട്ടുകളിലും തോലന്റെ കവിതശൈലിയുണ്ട്.ലളിത സംസ്കൃത പദങ്ങളും മലയാളപദങ്ങളും ചേർത്ത ശുദ്ധ മണിപ്രവാള  ശൈലിയിലാണ് ഇതിന്റെ പാട്ടുകളത്രെ. എമൂർകാവ് ഭഗവതിയെയും  കുരുടൻകുളങ്ങര ഭഗവതിയെയും സ്തുതിച്ചുപെടുന്നതിനാലാണ് ഈകളിക്കു തോലനുർ പാലക്കാട്‌ മേഖലകളിൽ പ്രചാരമുണ്ടായിരുന്നു എന്നു വിശ്വസിക്കാൻ കാരണമാകുന്നത്. കുരുടൻ കുളങ്ങര ഭഗവതിയെ പരാമർശിക്കുന്നതിനാലും ശൈലി തോല മഹാകവിയുടെ തായതിനാലും തോലൻ രചിച്ചതാവുമെന്നും വിശ്വസിക്കുന്നത്. തോലമഹാകവിയുടെ അസ്ഥിത്വവും കവിയുടെ രചനകളെയും കുറിച്ച് വ്യക്തമായ യാതൊരു രേഖകളും ലഭ്യമല്ല എന്നിരിക്കെ. കവിയുടെ നാമത്തിലുള്ള ഗ്രാമത്തെ, അദ്ദേഹവുമായി ബന്ധപ്പെട്ട കലകളെ അദ്ദേഹതിന്റെതെന്ന് കരുതുന്ന ശേഷിപ്പിനെ( kattil) കണ്ടില്ലാന്നുനടിക്കുന്നതിൽ നമ്മുടെ നിസംഗതയും തത്പര്യക്കുറവും വലിയൊരുകാരണമാണ്.

NB:കേട്ടുകേൾവിക്കാർ തൊലനെ ഓടിയന്മാരുടെ രാജാവാക്കിയപ്പോൾ തോലനുരിനെ ഭയത്തിനെ കണ്ണുകൊണ്ടുകണ്ടപ്പോൾ ആ കഥപോലും തെൻങ്കുറിശ്ശി അടിച്ചോണ്ടുപോയി 🤣

     ഇത്രയൊക്കെ പോരെ ഉണ്യേ തോലാനുരിന്റെ കൈമോശം വന്നതും വിസ്‌മൃതിയിൽ ആണ്ടുപോയതുമായ പ്രൌദ്ധ ഗംഭീരമായ ചരിത്രം 🙏🏻🙏🏻🙏🏻
                  പ്രശാന്ത് തേമടത്ത്