User:Swasth gramaswaraj
സ്വസ്‌ത് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ
നമുടെ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സ്വസ്ത് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ഒരു non governmental organizations ആണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന എല്ലാ ക്ഷേമ പ്രവർത്തനങ്ങളിലും ക്ഷേമ പദ്ധതികളും ,കൂടാതെ ജനങ്ങളുടെ ജീവിത നിലവാരം ഉയത്തുന്നതിന് ശ്രമിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ട് യുവതി യുവാക്കളുടെയും,സ്ത്രീ - പുരുഷന്മാരുടെയും , കുട്ടികളെയും, മുതിർന്നവരുടെയും ജീവിതം സ്വയംപര്യാപ്തത കൈവരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഫൗണ്ടേഷൻ നടപ്പിലകുന്നത് ,
ജനങ്ങളുടെ വിവിധങ്ങളാ യ പ്രശ്നങ്ങളെ പഠിച്ച് അവർക്കു വേണ്ടുന്ന ഭൗതികവും,സാമ്പത്തികവും, ആരോഗ്യപരവും, മാനസികവും,സാംസ്കാരികവും,നിയമപരവും, സാമൂഹികവുമായ കാര്യങ്ങളിലും അവർക്ക് ഒരു കൈത്താങ്ങ് കൊടുത്തുകൊണ്ട് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും പ്രകൃതിയിലേക്ക് തിരിച്ചു നടക്കാനും ചുറ്റുപാടുകളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന ആശയങ്ങളും വിഭവങ്ങളും സ്വപ്രവർത്തനത്തിലുടെ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടു ആവർക്ക് സാമ്പത്തിക അടിത്തറ പാകി സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കാനും ,
മുതിർന്ന വ്യക്തികൾക്ക് സ്വസ്ഥമായി വിശ്രമജീവിതം നയിക്കാനും. നിർധനരായവർക്ക് സൗജന്യ ചികിത്സ,ആഹാരം, താമസ സൗകര്യം,വസ്ത്രം എന്നിവ നൽകി ആർക്കും ബാധ്യത ആകാതെ ജിവി ക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കികൊടുക്കുക,
യുവതി- യുവാക്കൾക്ക് പ്രാതിനിധ്യം നൽകി അവരെ സമൂഹത്തിന്റെ മേൽത്തട്ടിൽ കൊണ്ടുവരുന്നതിന് ആവശ്യമായ ജീവിത നിലവാരം കെട്ടിപ്പടുക്കുന്നതിന് അവരെ തൊഴിൽ സംരംഭങ്ങളുടെ ദാതാക്കൾ ആക്കി സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും ,കുട്ടികളുടെ അവകാശങ്ങൾ നേടി കൊടുക്കുവാനും അവരുടെ വിദ്യാഭ്യാസ,ആരോഗ്യ, പോക്ഷകആഹാര പദാർത്ഥങ്ങൾ എന്നിവയ്ക്ക് വേണ്ട സഹായങ്ങൾ കണ്ടെത്തി അവർക്ക് വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു മുൻപോട്ട് കൊണ്ടുപോകാനും .
സ്ത്രീ - പുരുഷന്മാരുടെയും സാമ്പത്തികവും,മാനസികവും,തൊഴിൽപരമായി അവരെ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിനും വേണ്ടിയും ,കുടുംബം എന്ന വാക്കിന്റെ എല്ലാ അർത്ഥത്തിലും നിന്നുകൊണ്ട് അവരെ കൈപിടിച്ച് മുൻപോട്ട് നയിക്കാൻ വേണ്ട പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യപിപിക്കുവാൻ വേണ്ട വിവിധങ്ങളായ ഗവൺമെൻ്റ് പ്രോജക്ടുകൾ വിശദമായി പഠിച്ച് ഗ്രാമീണ മേഖലയിൽ വൈവിധ്യമാർന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും അവ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് സ്വസ്ത് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ അതിൻ്റെ എല്ലാ പുതിയ പ്രവർത്തങ്ങളും ഈ പുതുവത്സര ദിനത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നാം ആരംഭം കുറിക്കുന്നു...
S G foundation