User:Suhrthuwyd
ഇത് ഫേസ്ബുക്ക് പോലൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അല്ല,ഇതു പരസ്പരം സഹകരിക്കാനും സഹായിക്കാനും അറിവുകള്‍ പങ്കുവയ്ക്കാനുമുള്ള ഒരു കൂട്ടായ്മ മാത്രമാണു. ഇവിടെ പ്രൈവസിക്കു പരിമിതികള്‍ ഉണ്ട്,ആവശ്യമെങ്കില്‍ നിങ്ങളുടെ ചാറ്റ് മെസ്സേജുകള്‍ മോണിട്ടര്‍ ചെയ്യുന്നതായിരിക്കും.
സ്ത്രീകളോട് ഫേസ്ബുക്ക് ഐഡി,മോബൈല്‍ നംബര്‍,ഗൂഗിള്‍ ടോക്ക് ഐഡി,സ്കൈപ്പ് ഐഡി തുടങ്ങിയവ ചോദിക്കുന്നവരെയും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും വീഡിയോ ചാറ്റ് റൂം എന്നിവയുടെ ലിങ്കുകള്‍ കൈമാറുന്നവരുടേയും പ്രൊഫൈലുകള്‍ സുഹൃത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.
സുഹൃത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ചാറ്റ് റൂം,ബ്ലോഗ്,ചര്‍ച്ചാവേദി,വീഡിയോ,ചിത്രങ്ങള്‍ എന്നിവയിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് അനുവദനീയമല്ല,പ്രത്യേക സാഹചര്യങ്ങളില്‍ പ്രധാന അഡ്മിന്റെ മുന്‍കൂര്‍ അനുമതിയോടെ രാഷ്ട്രീയവുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാവുന്നതാണു. സുഹൃത്തില്‍ ഒരാളുടെ പ്രൊഫൈല്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനു സംവിധാനമില്ല,പ്രൊഫൈല്‍ നീക്കം ചെയ്യേണ്ടവര്‍ പ്രൊഫൈല്‍ ഫോട്ടോ ബ്ലാങ്ക് ആക്കി delete request എന്നു പ്രൊഫൈല്‍ പേരു മാറ്റിയാല്‍ 90 ദിവസത്തിനു ശേഷം ആ പ്രൊഫൈല്‍ ഡി ആക്റ്റിവേറ്റാകുന്നതാണു. സുഹൃത്തില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയോ സംസ്കാരശ്യൂനമായ പ്രവര്‍ത്തികളോ നടത്തി പിടിക്കപ്പെട്ടാല്‍ ആ വ്യക്തിക്കെതിരെ ഫോട്ടൊയും മറ്റു വിവരങ്ങളും സഹിതം ചര്‍ച്ച ഇടുന്നതും അത് സുഹൃത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായ് മെയില്‍ ചെയ്യുകയും ചെയ്യുന്നതായിരിക്കും,നിങ്ങള്‍ക്ക് സുഹൃത്തില്‍ ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ പരാതി പെട്ടി വഴി അറിയിച്ചാല്‍ അഡ്മിന്‍ അതു പരസ്യമാക്കാതെ നീക്കം ചെയ്തു സഹായിക്കുന്നതായിരിക്കും . ചര്‍ച്ചാവേദി (ഫോറം), രചനകള്‍ (ബ്ലോഗ്) എന്നിവയില്‍ മലയാളത്തില്‍ അല്ലാതെ മറ്റു ഭാഷകളില്‍ ലേഖനങ്ങള്‍ ചേര്‍ക്കരുതു. ചര്‍ച്ചകള്‍ , രചനകള്‍ എന്നിവയില്‍ അനാവശ്യ അഭിപ്രായങ്ങള്‍ നല്‍കരുത്,സംശയങ്ങള്‍ ഉന്നയിക്കാനായി പ്രത്യേക പോസ്റ്റ് ഇടരുതു,അവ സഹായ വേദിയില്‍ മാത്രം ഉന്നയിക്കുക, കളിപ്പേരുകള്‍ പ്രൊഫൈലിന്റെ പേരായി അനുവദനീയമല്ല,കളിപ്പേരുകള്‍ പ്രൊഫൈല്‍ പേരായി ഉപയോഗിക്കുന്നവര്‍ ബ്രാക്കറ്റില്‍ ശരിയായ പേരു കൂടി നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം,തൂലികാ നാമം ഇടാന്‍ പ്രത്യേക അനുമതി കിട്ടിയേക്കുന്നവര്‍ മാത്രം അത് ഉപയോഗിക്കുക. ചാറ്റ് റൂമില്‍ അനാവശ്യമായി അക്ഷരങ്ങള്‍ ടൈപ്പുചെയ്തു മറ്റുള്ളവരെ ശല്യം ചെയ്യരുതു ,ചാറ്റ് റൂമില്‍ സുഹൃത്ത്.കോമിന്റെയോ സുഹൃത്തിന്റെ ലിങ്കുകള്‍ സുഹൃത്തിലെ സംവിധാനമുപയോഗിച്ച് ഷോര്‍ട്ട് ആക്കിയതോ മാത്രമേ നല്‍കാവു,അംഗങ്ങള്‍ തമ്മില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള ഏതു പ്രവര്‍ത്തനവും നിങ്ങളുടെ പ്രൊഫൈല്‍ സസ്പെന്റാവാന്‍ കാരണമായേക്കാം,ഒരാള്‍ തെറി പറഞ്ഞു എന്ന കാരണത്താല്‍ നിങ്ങള്‍ തിരിച്ചും തെറി പറഞ്ഞാല്‍ താങ്കളേയും കുറ്റക്കാരന്‍ ആയി കണ്ടു അക്കൌണ്ട് സസ്പെന്റാക്കുന്നതാണു, കേരള സംസ്കാരത്തിനു വിരുദ്ധമായ ഏതു പ്രവര്‍ത്തിയും വാക്കും പ്രൊഫൈല്‍ നീക്കം ചെയ്യപ്പെടാന്‍ കാരണമാവുന്നതാണു,അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗം അനുവദനീയമല്ല. മതം,ജാതി ഇവയുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കാന്‍ തുനിയുന്നതിനു മുന്‍പ് പ്രധാന അഡ്മിന്റെ അനുമതി വാങ്ങുക.വിവാദമായ് മാറുന്ന ഏതു ചര്‍ച്ചയും നിര്‍ത്തലാക്കാനും നീക്കം ചെയ്യാനുമുള്ള ഉത്തരവാദിത്വം അഡ്മിന്മാരില്‍ നിക്ഷിപ്തമാണു,അഡ്മിന്മാരുടെ നടപടികള്‍ ചോദ്യം ചെയ്യാന്‍ പ്രൊഫൈലില്‍ അഞ്ചാം റാങ്കില്‍ കുറയാത്ത അംഗങ്ങള്‍ കാര്യാലയമെന്ന ഗ്രൂപ്പില്‍ മാത്രം അതു ഉന്നയിക്കുക,മറ്റുള്ള അംഗങ്ങള്‍ക്കാര്‍ക്കും തന്നെ അഡ്മിന്മാരെ ചോദ്യം ചെയ്യാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സസ്പെന്റാക്കപ്പെട്ട വ്യക്തിക്ക് സുഹൃത്തിലേക്ക് വീണ്ടും പ്രവേശനം പ്രധാന അഡ്മിന്റെ നേരില്‍ ഉള്ള അനുമതി ഇല്ലാതെ മറ്റൊരു പേരില്‍ പോലും നല്‍കുകയില്ല,അങ്ങിനെ ഒരാള്‍ ഫേക്ക് ഐഡിയില്‍ വന്നു എന്നറിഞ്ഞാല്‍ അതു ഉടനെ അഡ്മിനെ അറിയിക്കേണ്ട ബാധ്യത മറ്റു അംഗങ്ങള്‍ക്കുണ്ട്, അങ്ങിനെ അറിഞ്ഞിട്ടും അതു സുഹൃത്തിന്റെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാതെ അവരുമായ് സംഭാഷണത്തിലേര്‍പ്പെടുന്നവരേയും സുഹൃത്തില്‍ നിന്നും പുറത്താക്കുന്നതായിരിക്കും. ഓരോ രചനയും ചര്‍ച്ചയും പ്രസിദ്ധീകരിക്കപ്പെടേണ്ടതാണൊ അല്ലയോ എന്നു തിരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം അഡ്മിന്‍ ടീമിനു മാത്രമായിരിക്കും,മറ്റു സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ശേഷം ഇവിടെ പ്രസിദ്ധീകരണത്തിനു നല്‍കാതിരിക്കുക, അങ്ങിനെയുള്ളതു ചിലപ്പോള്‍ നിരസിക്കപ്പെട്ടേക്കാം,നിങ്ങള്‍ സ്വയം തയ്യാറാക്കിയതല്ലാത്ത ഒരു ചര്‍ച്ചയും പ്രസിദ്ധീകരിക്കുന്നതല്ല,ചര്‍ച്ചകളും,ബ്ലോഗുകളും ഹിതകരമല്ല എന്നു കണ്ടാല്‍ ഉടന്‍ നീക്കം ചെയ്യുന്നതാണു,അതിനു വിശദീകരണം നല്‍കുന്നതല്ല. നീക്കം ചെയ്തതു വീണ്ടും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കരുതു,ഒരിക്കല്‍ പ്രസിദ്ധീകരിച്ച രചനകള്‍ തിരുത്തി വീണ്ടും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചാല്‍ ആ രചന നീക്കം ചെയ്യുന്നതായിരിക്കും,ചര്‍ച്ചയും ബ്ലോഗും ഇടുന്നവര്‍ തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന രീതിയില്‍ മറ്റു വെബ് സൈറ്റുകളുടെ മാര്‍ക്കറ്റിങ്ങിനായി ശ്രമിച്ചാല്‍ ആ അക്കൌണ്ട് സസ്പെന്റ് ചെയ്യുന്നതായിരിക്കും,രചനകളും ചര്‍ച്ചകളും പ്രസിദ്ധീകരിക്കുന്നവര്‍ മറ്റുള്ളവരുടെ ചര്‍ച്ചകളിലും ബ്ലോഗുകളിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അവരേയും പ്രോത്സാഹിപ്പിക്കേണ്ടതാണു,വി ഐ പി മനോഭാവം ആര്‍ക്കും ഇവിടെ വേണ്ട,വി ഐ പികളെ സുഹൃത്തിനു ആവശ്യമില്ല,തിരക്കില്ലാത്തവര്‍ മാത്രം സുഹൃത്തില്‍ ബ്ലോഗും ചര്‍ച്ചകളും എഴുതിയാല്‍ മതി. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഏതൊരു ലേഘനം,ചിത്രം,വീഡിയോ മുതലായവയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കു തന്നെ ആയിരിക്കും, അതിന്മേലുണ്ടാകുന്ന കോപ്പി റൈറ്റ് കേസുകളിലോ മറ്റോ സുഹൃത്ത്.കോം പങ്കാളിയാവുന്നതല്ല,കോപ്പി റൈറ്റ് പ്രകാരം കേസ് വന്നാല്‍ നിങ്ങള്‍ ജയിലഴി എണ്ണേണ്ടി വന്നേക്കാം,അതിനാല്‍ കോപ്പിയടി ഒഴിവാക്കുക. പ്രൊഫൈലില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണു, അതു ഈ സൈറ്റിന്റെ ഉടമസ്ഥനുമാത്രമേ കാണാന്‍ സാധിക്കയുള്ളു, ഫോണ്‍ നമ്പര്‍ ഇല്ലാത്തവ നീക്കം ചെയ്യുന്നതായിരിക്കും,അവ പുനസ്ഥാപിക്കാന്‍ കഴിയുന്നതല്ല,( സ്ത്രീ പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളെ ആകര്‍ഷിച്ചു മറ്റു സൈറ്റുകളിലും അഫിലിയേറ്റ് പ്രോഗ്രാമ്മുകളിലും ജോയിന്‍ ചെയ്യിക്കുന്നത് തടയാന്‍ ആണീ നടപടി, ) ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഉണ്ടാകുന്നതാണു, വെരിഫിക്കേഷന്‍ പരാജയപ്പെട്ടാല്‍ ആ അക്കൌണ്ടും അതിലെ ബ്ലോഗും ചര്‍ച്ചയും എല്ലാം നീക്കം ചെയ്യുന്നതായിരിക്കും ,ആവശ്യം വന്നാല്‍ മറ്റു വെരിഫിക്കേഷന്‍ രീതികള്‍ അവലംബിക്കുന്നതാണു, സുഹൃത്തില്‍ ഉള്ള ഒരു വ്യക്തിക്കും തന്നെ നിങ്ങളുടെ ( സ്ത്രീകള്‍ )ഈ മെയില്‍ അഡ്ഡ്രസ്സ്, ഫോണ്‍ നംബര്‍ ,എന്നിവ കൈമാറരുതു,ഫോണ്‍ നംബര്‍ കൈമാറുന്ന പുരുഷന്മാര്‍ നിങ്ങളുടെ പ്രധാനപ്പെട്ട അക്കൌണ്ടുകളുടെ പാസ്സ്‌വേഡ് ആയി ആ നംബര്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കുക,ഫോണ്‍നംബര്‍ കൈമാറിയ സ്ത്രീകള്‍ക്ക് എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും ആ സ്ത്രീയുടെ പ്രൊഫൈല്‍ സസ്പെന്റ് ചെയ്യുക എന്നതായിരിക്കും അഡ്മിന്‍ ടീം എടുക്കുന്ന ആദ്യ നടപടി.ഫോണ്‍ നംബര്‍ തെറ്റാണു എന്നാരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ അതവര്‍ക്ക് നേരിട്ട് നല്‍കാതെ പ്രൊഫൈലില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭാഗത്ത് മാത്രം ഉള്‍കൊള്ളിക്കുക ( അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ) ക്രാക്ക് ചെയ്ത സോഫ്റ്റ്വെയറുകളുടെ ലിങ്ക് സുഹൃത്തില്‍ നല്‍കുന്നതും സോഫ്റ്റ് വെയറുകളുടെ സീരിയല്‍ കീ (രജിസ്ട്രേഷന്‍ നംബര്‍ )നല്‍കുന്നതും അനുവദനീയമല്ല,മറ്റു സൈറ്റുകളുടെ പ്രചരണാര്‍ത്ഥം ഉള്ളതും അഫിലിയേറ്റ് പ്രോഗ്രാമ്മുകളുടെ ലിങ്ക് ഇടുന്നതുമായ ( പൈസാ ലൈവ്,ബക്സ് മുതലായവ) ബ്ലോഗും ചര്‍ച്ചയും അനുവദനീയമല്ല, പരാതികള്‍ സ്ക്രീന്‍ ഷോട്ട് സഹിതം പരാതിപെട്ടിയിലൂടെ അറിയിക്കുക,പരാതികള്‍ ഉന്നയിക്കുംബോള്‍ അതിനൊപ്പം സ്ക്രീന്‍ ഷോട്ട് കൂടി ഉള്‍പ്പെടുത്തുക,, പരാതികള്‍ ചര്‍ച്ചാ വേദിയിലോ രചനകളിലോ പ്രസിദ്ധീകരിക്കരുതു,ചാറ്റ് റൂമില്‍ പബ്ലിക്കായി പരാതികള്‍ ഉന്നയിക്കരുത് [സ്ക്രീന്‍ ഷോട്ട് എങ്ങിനെ എടുക്കാം എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ] സ്വന്തം നേട്ടങ്ങള്‍ക്കായി സുഹൃത്ത് ദുരുപയോഗപ്പെടുത്തരുതു.പരസ്യം ചെയ്യണമെങ്കില്‍ അതിനു വേണ്ട ഫീസ് അടച്ച് സുഹൃത്തിലെ അഡ്മിന്‍സിന്റെ സഹായത്തോടെ മാത്രം ചെയ്യുക ഏതെങ്കിലും ബ്ലോഗില്‍ നിന്നോ ന്യൂസ് പേപ്പറില്‍ നിന്നോ ലേഘനം കോപ്പി ചെയ്തു ഒരു ചോദ്യചിഹ്നവും വച്ചു ചര്‍ച്ച എന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നവരെ സസ്പെന്റ് ചെയ്യുന്നതായിരിക്കും,jpg,gif തുടങ്ങിയ ഫോര്‍മാറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കുന്ന ബ്ലോഗുകള്‍(രചന) തിരസ്കരിക്കുന്നതായിരിക്കും,രചനകള്‍ എഴുതുന്നവര്‍ അത് കോപ്പി ചെയ്യാവുന്ന ടെക്സ്റ്റ് ഫോര്‍മാറ്റില്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ നല്‍കുക,ചര്‍ച്ച,രചനകള്‍ എന്നിവ തുടങ്ങുന്നവര്‍ അതിന്റെ ആവശ്യകത വ്യക്തമായി വിശദീകരിച്ചിരിക്കണം,എന്തെങ്കിലും രണ്ടു വാക്ക് ടൈപ്പു ചെയ്തു വച്ചു മറ്റൊരു സൈറ്റിലേക്ക് ലിങ്ക് ഇടുന്ന രീതിയില്‍ ഉള്ള ചര്‍ച്ച അനുവദനീയമല്ല, നിങ്ങള്‍ സ്വന്തം ബ്ലോഗ് ഉള്ള ആളാണെങ്കില്‍ അതിന്റെ ലിങ്ക് ഇവിടെ നല്‍കുന്ന ബ്ലോഗിന്റെ ഏറ്റവും അടിയില്‍ ആയി നല്‍കാം,പ്രാധാന്യമില്ലാത്തവ (ചര്‍ച്ച,രചന) കടപ്പാട് വച്ചു പ്രസിദ്ധീകരിക്കുന്നതല്ല ബ്ലോഗ് സ്വന്തം ആയി എഴുതുന്നവര്‍ ഒരു ദിവസം തന്നെ ഒന്നിലധികം രചനകള്‍ സബ്മിറ്റ് ചെയ്യാന്‍ പാടില്ല.. അങ്ങിനെ ചെയ്താല്‍ ആദ്യത്തെ ഒരെണ്ണം മാത്രം പ്രസിദ്ധീകരിക്കുകയും ബാക്കി ഉള്ളതു തിരസ്കരിക്കുന്നതുമായിരിക്കും, പങ്കെടുത്ത്, സമ്മാനം നേടുന്ന രീതിയില്‍ വരുന്ന ചര്‍ച്ചകള്‍ക്കു പ്രധാന അഡ്മിന്റെ അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം,സമ്മാനമായ് നല്‍കാന്‍ ആഗ്രഹിക്കുന്ന തുക,വസ്തു എന്നിവ പ്രധാന അഡ്മിന്റെ കയ്യില്‍ എത്തിച്ച ശേഷം മാത്രം അതുമായ് ബന്ധപ്പെട്ട ചര്‍ച്ച/ബ്ലോഗ് എന്നിവ പ്രസിദ്ധീകരിക്കാന്‍ നല്‍കുക,തമാശയ്ക്ക് മറ്റു കൂട്ടുകാര്‍ സമ്മാനം നല്‍കും എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല തുടര്‍ച്ചയായി ആറുമാസത്തിലധികമായി സുഹൃത്തില്‍ സജീവമല്ലാത്ത പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം,അങ്ങിനെയുള്ളവര്‍ക്ക് പുതിയ അക്കൌണ്ട് ഉണ്ടാക്കാവുന്നതാണു.പക്ഷേ റാങ്ക് പുനസ്ഥാപിക്കപ്പെടുന്നതല്ല. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതാണു.അതിനു തയ്യാറാവാത്തവരുടെ പ്രൊഫൈല്‍ സസ്പെന്റാക്കുന്നതാണു, പ്രൊഫൈല്‍പുനസ്ഥാപിച്ചു കൊടുക്കപ്പെടുന്നതല്ല നമ്മുടെ ലക്ഷ്യം ലക്ഷ കണക്കിനു അംഗങ്ങള്‍ അല്ല !!! പരസ്പരം സഹകരണത്തോടെ സാഹോദര്യത്തോടെ ഒരു സുഹൃത്ത് വലയം സൃഷ്ടിക്കുക്ക എന്നതാണു, അതിനാല്‍ നമ്മുടെ ഈ നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്കു അവരുടെ അക്കൌണ്ട് ഡിലീറ്റ് ചെയ്തു പോകാവുന്നതാണു, ആയിരം പേര്‍ ഉള്ളുവെങ്കില്‍ ആ ആയിരം പേരും ഒരു കൂട്ടു കുടുംബം പോലെ സ്നേഹത്തോടെ കഴിയണം, പരസ്പരം മനുഷ്യനെ തമ്മില്‍ തല്ലിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ നല്‍കുന്ന സന്ദേശമാവട്ടെ ഈ സൌഹൃദ കൂട്ടം