User:SANTHOSH THOPPIYAN
Appearance
പെരിയകൊവ്വല്‍
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ ചാല്‍ എന്ന പ്രദേശത്തുള്ള ചെറിയ റോഡ് ഭാഗമാണ് പെരിയകൊവ്വല്‍.
ചാല്‍ എന്നത് കടല്‍ത്തീര പ്രദേശമാണ്. ഈപ്രദേശത്ത് അവിടവിടെയായി കാണുന്ന വലിയ മണല്‍ത്തിട്ടകള്‍ക്ക് പ്രാദേശികമായി വിളിക്കുന്ന പേരാണ് കൊവ്വല്‍ എന്നത്. പെരിയ എന്നത് വഴി എന്നാണ് അര്‍ത്ഥം. മേല്‍പറഞ്ഞ റോഡ് വളരെ നീളത്തിലുള്ള ഒരു കോവ്വലിലൂടെ നിര്‍മ്മിക്കപ്പെട്ടതാണ. റോഡ് നിലവില്‍ വരുന്നതിന് മുന്പ് ഇത് ഒരു നെടുങ്കന്‍ വഴിയായിരുന്നു.അങ്ങിനെയാണ് ഇതിന് പെരിയകൊവ്വല്‍ റോഡ് എന്ന് പേര്‍ വന്നത്. എന്നാല്‍ ചില പത്രമാധ്യമ വാര്‍ത്തകളില്‍ പെരിയകോവില്‍(വലിയ അമ്പലം) എന്ന് തമിഴ് നാമം ഉപയോഗിക്കുന്നത് കാണുന്നു. ഇത് തീര്‍ത്തും തെറ്റാണ്.ചരിത്രവുമായി ഒരുബന്ധവുമില്ലാത്ത പ്രയോഗമാണ്.