User:P.k.baskaransanthi
പി.കെ.ഭാസ്കരന്‍ ശാന്തി.
കുലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതി ചതേന
അപാര സച്ചിത്സുഖം സാഗരേഅസ്മിന്‍
ലീനം പരേ ബ്രഹ്മണിയസ്യചേതഃ
(ആരുടെ ചിത്തമാണോ ആനന്ദപൂര്‍ണ്ണമായ പരബ്രഹ്മത്തില്‍ ലീനമായിരിക്കുന്നത് അവന്‍റെ വംശം പവിത്രവും,അമ്മ ധന്യയും,അവനെക്കൊണ്ട് ഈഭൂമി പുണ്യവതിയും ആയിതീരുന്നു.)
ജനനസ്ഥലം------ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എഴുപുന്ന ദേശം
വീട്ട്പേര്-------പുതിയാപറമ്പിത്തറ വീട്
അച്ഛന്‍---------ശ്രീമാന്‍ കണ്ഠന്‍
അമ്മ----------ശ്രീമതി അച്ഛാമ്മ
ജനനതിയതി---14-10-1941 1117 കന്നിമാസത്തിലെ പൂയം നക്ഷത്രത്തില്‍ ജനനം
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്ശേഷം അച്ഛന്‍ നാട്ടിലെ ശാന്തിക്കാരനും ഭാഗവതോത്തമനുമായ കോഴിപ്പാട്ട് നാരായണനാശാന്‍റെ അടുത്ത് പൂജാകാര്യങ്ങള്‍ പഠിക്കാന്‍ കൊണ്ട്ചെന്നാക്കി.ഗുരുകുല സമ്പ്രദായത്തിലായിരുന്നു അവിടുത്തെ പഠനം.ഏകദേശമായപ്പോള്‍ ഗുരുനാഥന്‍റെ അനുഗ്രഹത്തോടെ കിഴക്കേ ചമ്മനാട്ട് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കോടംതുരുത്ത് കേളന്‍ ശാന്തിയുടെ ശിഷ്യനായി പൂജാവിധികളും ധ്യാനങ്ങളും വളരെ സ്ഫുടമായും ചിട്ടയായും നിയമത്തോടുകൂടിയും ചെയ്യാന്‍ വശമാക്കിയശേഷം. ഉപരി പഠനത്തിനായി വര്‍ക്കല ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ.ശ്രീനാരായണതീര്‍ത്ഥ സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു.
സ്വാമികളില്‍നിന്നും ഇതിഹാസങ്ങളും,പുരാണവിഷയങ്ങളും,സംസ്കൃതവും,ഉപനിഷദ് രഹസ്യങ്ങളും
മനസ്സിലാക്കിയ ശേഷം ചേര്‍ത്തലയില്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രത്തിന് കുറച്ച്ദൂരെ സ്ഥിതിചെയ്യുന്ന കണ്ഠമംഗലം ക്ഷേത്രത്തിലെ ഗോവിന്ദന്‍ തന്ത്രിയുമായി പരിചയപെടുകയും
കണ്ഠമംഗലം ക്ഷേത്രത്തില്‍ ആറ്മാസക്കാലം ശാന്തി പ്രവര്‍ത്തിചെയ്യുന്നതോടൊപ്പം ദേവനാഗരലിപി ഗ്രന്ഥത്തിലെ പ്രധാന വിഷയങ്ങള്‍ ഗോവിന്ദന്‍ശാന്തിയില്‍ നിന്നും മനസ്സിലാക്കുകയുംചെയ്തു.
അക്കാലത്ത് ശ്രീ നാരായണഗുരുദേവനാല്‍ പ്രതിഷ്ഠിതമായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് ഒരു ശാന്തിയെ ആവശ്യമുണ്ടെന്നറിഞ്ഞ് ഗോവിന്ദന്‍ശാന്തികള്‍ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക്കൊണ്ട് ചെന്ന് അവിടുത്തെ മേല്‍ശാന്തി ബ്രഹ്മശ്രീ.ശ്രീ ഒ.എസ്സ്.നാരായണന്‍ശാന്തികളുടെ അടുത്ത് ശിഷ്യപ്പെടുത്തുകയും അവിടെ മൂന്ന് വര്‍ഷക്കാലം താന്ത്രിക ക്രിയാദികള്‍ പഠിക്കുകയുംചെയ്തു.
അതിന് ശേഷം തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ശ്രീ നാരായണഗുരുദേവന്‍ പ്രതിഷ്ഠനടത്തിയ സോമശേഖരക്ഷേത്രത്തില്‍ 1968 ഫെബ്രുവരി മാസം 21ന് മേല്‍ശാന്തിയായി നിയമിതനായി. ആ കാലത്ത് ക്ഷേത്രത്തില്‍ വലിയ സാമ്പത്തിക പുരോഗതികള്‍ ഒന്നും ഉണ്ടായിരുന്നില്ല . ഒരുപാട് പ്രവര്‍ത്തനത്തിന്‍റെ ഫലമായി ഭക്തജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വരുവാനും വഴിപാടുകള്‍ നടത്തുവാനും തുടങ്ങിയതോടെ ക്ഷേത്രത്തിന് സാമ്പത്തിക പുരോഗതികള്‍ഉണ്ടാകാന്‍ തുടങ്ങി ആ കാലത്ത് തുറവൂരുള്ള പരിഞ്ഞാപ്പള്ളി നാരായണന്‍ ജ്യോത്സ്യരുടെ അടുത്ത് ജ്യോതിഷം പഠിക്കാനാരംഭിച്ചു --അങ്ങിനെ അദ്ദേഹത്തില്‍നിന്നും തല്ക്കാല പ്രശ്നം,ജാതകനിയമം,മുഹൂര്‍ത്തവിധി, താംബൂലപ്രശ്നം,ദേവപ്രശ്നം, എന്നിവ അഭ്യസിക്കുകയുംചെയ്തു. അനവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മാദികള്‍ ചെയ്യുകയും ചെയ്തുവരുന്നു
ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് സര്‍വ്വശ്രീ.മാധവജിയുടെയും,പട്ടാമ്പി അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്‍റെയും,ബ്രഹ്മശ്രീ.പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെയും നേതൃത്തത്തില്‍നടത്തിയ തന്ത്രവിദ്യാ പഠന ശബിരത്തില്‍ പങ്കെടുക്കുകയും വിശേഷാല്‍ കലശ പൂജാവിധാനങ്ങളെകുറിച്ചും,വിശേഷാല്‍ഹോമ വിധികളെകുറിച്ചും നടത്തിയ സത്സഗംങ്ങളില്‍ തന്‍റെ അറിവ് പ്രകടിപ്പിക്കുകയും അതില്‍ പ്രധാനിയാവുകയും ആചാര്യന്‍മാര്‍ പ്രത്യേകം ആശിര്‍വദിക്കുകയും ചെയ്തു
കേരളത്തിലെ അബ്രാഹ്മണരായ ശാന്തിക്കാരെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച അഖില കേരള വൈദീക സംഘടനയുടെ ആദ്യകാലപ്രവര്‍ത്തകനായും പിന്നീട് സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്,കൂടാതെ ഭാരതീയ മസ്ദൂര്‍ സംഘ്ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്ഷേത്രകാര്‍മ്മിക സംഘില്‍ പ്രധാന പ്രവര്‍ത്തകനായും അംഗീകരിക്കുന്നു.
പ്രായാധിക്യംമൂലം ദേഹസുഖം കുറഞ്ഞത്കൊണ്ടും 24-6-1999ല്‍ സോമശേഖരക്ഷേത്രത്തില്‍നിന്നും 31വര്‍ഷത്തെ മേല്‍ശാന്തി സ്ഥാനം രാജിവക്കുകയും .ഇപ്പോള്‍ പെരിങ്ങോട്ടുകര ശ്രീ നാരായണാശ്രമം യൂണിറ്റിന്‍റെ ഗുരു ധര്‍മ്മപ്രചരണ സഭ പ്രസിഡന്‍റായും പ്രവര്‍ത്തിക്കുന്നു.
ഗുരുപാദങ്ങളില്‍ നമിച്ച്കൊണ്ട് സമര്‍പ്പിക്കുന്നു.
- ശിവതാണ്ഡവ സ്തോത്രം *****
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം...
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം
ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം
ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത് ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി
സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:
ലലാടചത്വരജ്വലത് ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:
കരാളഫാലപട്ടികാത് ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:
നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:
പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ
അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ
ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്-
ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത് കരാളഫാലഹവ്യവാട്
ധിമിത് ധിമിത് ധിമിത് ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:
ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ
കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം
ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം