User:Kandal Koottam
--217.164.104.121 (talk) 00:01, 16 November 2013 (UTC)kl14
കന്തല്‍
https://www.facebook.com/kandal.koottam
കന്തല്‍ : മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.
എന്‍റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള കന്തല്‍ നാടിന്‍റെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക് എന്നെ പരിചയമുണ്ടായിരിക്കും, കന്തല്‍ പുഴയുടെ ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത് പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .കന്തല്‍ എന്നാല്‍ ഇതൊരു കൊച്ചു ഗ്രാമമാണ് ഇവിടെ നാനാജാതി മതസ്ഥര്‍ സ്നേഹത്തോടെയും സഹോദര്യതോടെയും കഴിയുന്നു മസ്ജിദും പള്ളിയും അമ്പലവും ഉള്ള ഈ നാട്ടിലെ നാട്ടുകാര്‍ എല്ലാവരും നാടിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കുന്നുണ്ട് കന്തല്‍ നാടിന്‍റെ പ്രത്യേകത എന്നാല്‍ സാമുഹിക പ്രവര്‍ത്തനം കൊണ്ട് ഏറ്റവുമധികം മുനില്‍ നില്‍കുന്ന നാട് എന്ന നിലയിലും അത്പോലെ കലാ കായിക രംഗങ്ങളില്‍ Brothers arts and sports club കീഴില്‍ ഒരുപാട് പ്രസക്തി നേടുകയും ചെയ്തു മുന്‍ കാലങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിനോട്ട് നിന്നിരുന്ന ഗ്രാമമായിരുന്നു. എന്നാല്‍ അതില്‍നിന്നെല്ലാം മാറി വിദ്യാസമ്പന്നരായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞതില്‍ അഭിമാനിക്കാം. മുന്‍കാലങ്ങളില്‍ സാമ്പത്തികമായി വളരെയധികം പിനോകം നിന്നിരുന്ന ഒരു നാടായിരുന്നു പ്രദേശവാസികള്‍ കൂടുതലും പ്രവാസികളായിരുന്നു മുന്‍ബോകെ ഈ നാട്ടില്‍ കൃഷിയും മറ്റുംഓകേ ആണ് അവര്‍ ആശ്രയിച്ചിരുന്നത് അന്നൊക്കെ നെല്ല് വാഴ തെങ്ങ് പച്ചക്കറി വിഭവങ്ങള്‍ കൃഷി ഇറക്കി ജീവിതം കഴിഞ്ഞിരുന്നു. പിനീട് കൂടുതല്‍ ഭുമി ഉള്ള നാട്ടിലെ ചില നാട്ടു പ്രമാണിഗള്‍ വയലുകളും മറ്റും നികത്തി കവുങ്ങിന്‍ കൃഷിയിലേക്ക് മാറി അതോടെയാണ് നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായത് സാദാരണകാര്‍ പ്രമാണികളുടെ ത്തോട്ടങ്ങളില്‍ ജോലി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്നു അന്നൊക്കെ നാട്ടില്‍ തൊഴിലാളിഗള്‍ക് തുച്ഛമായ ശമ്പളം മാത്രം കൊട്തിരുന്നത് എന്നാല്‍ പട്ടിണി ഇല്ലാതെ കഴിയുമായിരുന്നു അത്കൊണ്ട്തന്നെ അന്ന് അവരുടെയൊക്കെ മക്കള്‍ വിദ്യാഭ്യാസരംഗത്ത് വളരെ താഴ്ന്ന നിലയില്‍ ആകാനുള്ള പ്രധാന കാരണം മതപരമായ പഠനത്തിനായി ഒരു മദ്രസയും നാലാംക്ലാസ് വരെ ഉള്ള സ്കൂളും അന്ന്‍ തൊട്ടേ നിലനിന്നിരുന്നു അത്കൊണ്ട് ഈ പ്രദേശത്തെ നാലോളം ഗ്രാമങ്ങളില്‍നിന്നും ഉള്ള കുട്ടികള്‍ ഈ സ്കൂള്‍ മദ്രസകളെ ആണ് ആശ്രയിച്ചിരുന്നത് അതിന്ശേഷം തുടര്നുള്ള പഠനങ്ങള്‍ക്ക് അങ്ങടിമോഗര്‍ മണിയംപാറ (ഷെണി) യിലേക്കും പോകുന്നു അന്നൊക്കെ പെണ്‍കുട്ടികള്‍ നാലാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തലാണ്‍ പതിവ് ഇന്ന് അതില്‍നിന്നെല്ലാം മാറി കുറഞ്ഞത് പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാകാറുണ്ട് പഴയകാല കെട്ടിടം പൊളിച്ച് മാറ്റി നാട്ടുകാരുടെ പരിശ്രമം കൊണ്ട് എല്ലാ സൌകര്യം ഉള്ള ഒരു കെട്ടിടം നിര്‍മിച്ചു അതിലേക്ക് മാറി. ഈ അടുത്തകാലത്തായി നഴ്സറി പഠനത്തിനായി തുടക്കംകുറിച്ചു നല്ല രിതിയില്‍ ഉള്ള പഠനം കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് ഈ നാടിന്‍റെ നേട്ടമായി കാണാം അത്പോലെ ഈ നാട്ടിലെ സാധാരണകാരുടെ പെണ്‍കുട്ടികളുടെ കല്യാണം വീടില്ലാത്തവര്‍ക്ക് വീട് മറ്റുള്ള സാമുഹിക പ്രവര്‍ത്തനങ്ങള്‍ക്കയി കന്തല്‍ മുസ്ലിം യുവജനസംഘം പ്രവര്‍ത്തകര് രാപകലില്ലാതെ പ്രവര്‍ത്തനം കൊണ്ട് സാമുഹിക രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. ഈ കാലങ്ങളില്‍ ഇവിടെ കൃഷി ചെയ്തിരുന്നത് കൂടുതല്‍ പേരും കവുങ്ങിന്‍ തോട്ടങ്ങളയിരുന്നു ഉത്‌പന്നങ്ങള്‍ക്ക് നല്ല വില ലഭികുമായിരുനു അന്നൊക്കെ നാട്ടില്‍ കൂടുതല്‍ ഭുമിയുള പ്രമാണിമാര്‍ക്ക് സാമ്പത്തികമായി വളരെ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഒരു കാലമായിരുന്നു പിനീട് താരതമേന്യ ഉത്‌പന്നങ്ങളുടെ വില വളരെ കുറയുകയും ഉത്പതന ചിലവു കൂടിയതോടെ കര്‍ഷകര്‍ സാമ്പത്തികമായി വീണ്ടും പഴയകാലത്തെക്ക് തിരിച്ചുപോയി അതോടെയാണ് നാട്ടില്‍ സാദാരണ തൊഴിലാളികള്‍ തൊഴില്‍രഹിതരായി നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും കൂടിവരികയാണ് വീടുകളില്‍ സ്ത്രീകള്‍ ബീഡി തൊഴില്‍ ചെയ്തും ഭര്‍ത്താവിന്‍ ഒരു കൈത്താങ്ങയി വല്ലപ്പോഴും കിട്ടുന്ന തൊഴിലും കൊണ്ട് ജീവിതം തളളി കഴിഞ്ഞുപോയി. യുവാക്കള്‍ കൂടുതലും തൊഴില്‍ അനേഷിച്ചു മറുനാടുകളിലെക് യാത്രപോയി കൂടുതല്‍ പേരും മുംബൈ പോലുള്ള വന്‍കിട നഗരങ്ങളില്‍ ജോലിനോക്കി അങ്ങനെ നാട്ടില്‍ നിന്ന് പത്താംക്ലാസ് കഴിഞ്ഞാല്‍ മുംബൈ എന്നനിലയില്‍ പഠനങ്ങള്‍ പകുതിയില്‍ നിര്‍ത്തി നാട് വിട്ട് തുടങ്ങി മുന്‍കാലങ്ങളില്‍ കച്ചവടത്തിനും മറ്റും പോയവര്‍ക്ക് താമസിക്കാന്‍ ഒരു മുറി അവിടെ ഉണ്ടായിരുന്ന അന്ന് നാട്ടില്‍നിന്നും വരുന്നവര്‍ക്ക് താമസിക്കാനും ജോലികള്‍ അനേഷികാനും ആ റൂമില്‍ ഉള്ളവര്‍ അഭയം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞു റൂമില്‍ താമസിച്ചവര്‍ മുംബൈ ജീവിതം ഒഴിവാക്കി നാട്ടിലേക്ക് പോയി അതോടെയാണ് കന്തല്‍ ജമാഹത്ത്റൂം എന്നപേരില്‍ അറിയപെടുന്നത് നാട്ടില്‍ നിന്ന് വരുന്നവര്‍ സാതരണയായി ( ബീഡി പീടികയില്‍ മസാല പീടിക ഹോട്ടല്‍ തെരുവോരങ്ങളില്‍ കച്ചവടം) തുടങ്ങിയവയിലാണ് കൂടുതല്‍പേര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത് അവിടെയുള്ളവരില്‍ ചിലര്‍ക്കെങ്കിലും കപ്പല്‍ ജോലിയില്‍ കയറാന്‍ പറ്റി അവരുടെ കുടുംബം താരതമേന്യ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു മറ്റുചിലര്‍ ഗള്‍ഫ് നാട്ടിലെക്ക് ജോലികള്‍ അനേഷിച്ചു പോയിത്തുടങ്ങി അതോടെയാണ് വീണ്ടും നാട് പതുക്കെ പട്ടിണിയും ദാരിദ്ര്യംവും മാറി ഒരുപാട് തോഴില്‍ അവസരങ്ങള്‍ നാട്ടില്‍ ഉണ്ടായി ഗ്രമാഫോണില്‍ പാട്ടുകള്‍ കേട്ടിരുന്ന കാലം മാറി ഇലക്ട്രോണിക്സ് റേഡിയോയും ടെലിവിഷന്‍ മറ്റും വന്നുതുടങ്ങി അന്ന്‍ റേഡിയോ ഉള്ളവര്‍ നാടുനീളെ പാട്ടുകള്‍ വെച്ച് നടകുമായിരുന്നു അന്ന്‍ റേഡിയോ കാണാനും അതിലെ ശബ്ദം കേള്‍ക്കാന്‍ ഒരുപാട് പേര് വട്ടമിട്ട് ഇരിക്കുമായിരുന്നു പിനീട് ചുരുങ്ങിയ വര്‍ഷങ്ങള്‍കുള്ളില്‍ ടെലിവിഷനും കൂടി എത്തി അത് അന്ന്‍ ശരിക്കും നാട്ടില്‍ ഒരു അത്ഭുതം തന്നെയായിരുന്നു ഫോട്ടോകള്‍ മാത്രം കണ്ടിരുന്ന കാലത്ത് ചലിക്കുന്ന ഫോട്ടോകള്‍ എന്ന് പറഞ്ഞാല്‍ ആരും ഒന്ന്‍ കാണാന്‍ കൊതിക്കും ആദ്യമായി നാട്ടില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ ഹജ്ജ്ന്‍റെയും ഇസ്ലാമിക വീഡിയോകളും മറ്റും ഇത് കാണാന്‍ നാട്ടുകാര്‍ മാസങ്ങളോളം ആ വീടുകളിലേക്ക് വന്നിരുന്നു മക്ക മദീന പോലെയുള്ള പുണ്യ സ്ഥലം കാണാന്‍ പ്രായമുള്ളവരെ പോലും എടുത്തു കൊണ്ട് പോയി കാണിച്ചു കൊടുത്തിരുന്നു പില്‍ക്കാലത്ത് ചാനലുകള്‍ വന്നതോടെയാണ് അതില്‍ പഴയകാല സിനിമകളും അര്‍ദ്ധനഗ്നയായി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നു അതോടെയാണ് ടിവി (ഹറാം) എന്ന് പറഞ്ഞു തുടങ്ങി ടിവി ഉള്ള വീട്ടില്‍ ആരും പോകുന്നത് വിലക്കി അങ്ങനെ അതൊരു ചെകുത്താന്‍റെ പേട്ടിയായി മാറി അന്ന് മതപരമായി ഏറ്റവും ഭയവും ഭക്തിയും ഉള്ള ഒരു സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് അന്ന് ടിവി ഉള്ള വീട് അപൂര്‍വ്വം ആണെങ്കില്‍ ഇന്ന് ഇല്ലാത്ത വീടുകള്‍ ചുരുക്കം.