എന്റെ പേര് അഖിൽ അപ്രേം. ഇപ്പോൾ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായി പുളിയനം സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നു. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ 1995 സെപ്റ്റംബർ 20ന് പള്ളിപ്പാട്ട് കുടുംബത്തിൽ അപ്രേമിന്റേയും പുത്തൻവീട് കുടുംബത്തിലെ റോസിലിയുടേയും ആദ്യ സന്തതിയായി ജനിച്ചു. തറവാടിലുണ്ടായ കുടംബപ്രശ്നങ്ങൾമൂലം വീടുമാറേണ്ടിവന്നു.അങ്ങനെ വട്ടപ്പറമ്പ് എന്ന ഗ്രാമത്തിലേക്ക് മാറി. അവിടെ ചെറിയൊരു വീടും പണിതു. വട്ടപ്പറമ്പ് സർക്കാർ സ്കൂളിൽ നാലാം ക്ലാസ് വരെ പഠിച്ചു. മൂഴിക്കുളം സെന്റ് മേരീസിൽ ഏഴുവരേയും പഠിച്ചു. പുളിയനത്താണ് ഇതുവരെയും പഠിക്കുന്നത്. എന്റെ അനിയന്റെ പേര് അമൽ എന്നാണ്.