User:Ajyou
Appearance
ബെയ്റൂട്ട് (Beirut) സ്ഫോടനം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. 78 ഓളം ആളുകൾ മരണപ്പെടുകയും 4000 - ൽ അധികം ആളുകൾക്ക് പരിക്കോ പൊള്ളലോ സംഭവിച്ചിട്ടുണ്ട്.[1] ബെയ്റൂട്ടിലെ തുറമുഖത്ത് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം നടന്നതെന്ന് കരുതുന്നു. 200 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽ വരെ സ്ഫോടനത്തിൻ്റെ പ്രതിധ്വനി ഉണ്ടായി. വളമായും സ്ഫോടക വസ്തുവായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിൻ്റെ 2700 ടൺ ശേഖരമാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാക്കിയത്. സ്ഫോടത്തിലും അനുബന്ധമായ തരംഗത്തിലും ( shockwave) നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഇരട്ട സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലബനൻ സമയം വൈകിട്ട് 6.30 ന് നടന്ന രണ്ടാമത്തെ വലിയ സ്ഫോടനത്തിൽ ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തോളം നാശനഷ്ടം ഉണ്ടായി.