User:9007645Abh
കുണ്ടിൽ മഠം
തൃശ്ശൂർ അരിമ്പൂർ ദേശത്ത് വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിന്ന് തെക്ക് പടിഞ്ഞാറേ ഭാഗത്ത് സ്തിതി ചെയ്യുന്ന ഒരു മലയാള ബ്രാഹ്മണ ഗൃഹമാണ് കുണ്ടിൽ മഠം. നമ്പൂതിരിമാരിൽ നിന്ന് ഭ്രഷ്ട് ആയി എങ്കിലും ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവരായ ഒരുനമ്പിടിയുടെ തറവാടാണിത്.കുലശേഖര പെരുമാളിന്റെ ഭരണത്തിനെതിരെ ഇവിടത്തെ അഭിജാതവർഗം സംഘടിതരായപ്പോൾ അദ്ദേഹത്തെ വധിയ്ക്കുവാൻ തയ്യാറായ നമ്പൂതിരിയോദ്ധാക്കൾ ആ കൃത്യനിർവഹണശേഷം മടങ്ങി വന്നപ്പോൾ സ്വമേധയാ ഭ്രഷ്ട് നിശ്ചയിച്ച് നോം പടിമേൽ എന്നത് നമ്പിടിമാർ ആയി മാറിയിരിക്കുകയാണ്. ഇവരെ പൂജാദി കർമ്മങ്ങളിൽ നിന്നും മാത്രമാണ് മാറ്റി നിർത്തെപ്പെട്ടത്. അതുകൊണ്ട് തന്നെ ഇവർ ക്ഷേത്ര ഊരാളന്മാർ ആയിരുന്നു. ചരിത്രപരമായി വളരെ പ്രാധാന്യം ഈ മഠക്കാർക്കുണ്ട്.ഇവിടുത്തെ ഒരു നമ്പിടി നിത്യവും കുറ്റൂർ നൈതലക്കാവ് ഭഗവതി ക്ഷേത്രത്തിേലേക്ക് ദർശനത്തിന് പോകുമായിരുന്നു. പ്രീതിപ്പെട്ട ഭഗവതി നമ്പിടിയുടെ പട്ടക്കുടപ്പുറത്ത് സ്വയം എഴുന്നെള്ളിയതിനാൽ ഇവിടുത്തെ നടുമുറ്റത്ത് കുടിയിരുത്തി എന്നാണ് ഐതീഹ്യം. 16 കെട്ടായിരുന്ന ഈ മഠത്തിൽ പഠിപ്പുരയും കുളവും പത്തായപ്പുരയും ഒക്കെ നിറഞ്ഞതായിരുന്നു. ഇന്ന് ഒരു ചെറിയ നാലുകെട്ടുമാത്രമാണ് അവശേഷിക്കുന്നത്. തൃശ്ശൂർ പൂരം തുടങ്ങുന്ന നെെതലക്കാവ് ക്ഷേത്രത്തിെലെ യും നമ്പോർക്കാവ് ക്ഷേത്രത്തിലെയും പറയെടുപ്പ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്