Jump to content

Talk:Anicadu

Page contents not supported in other languages.
From Wikipedia, the free encyclopedia
[edit]

Hello fellow Wikipedians,

I have just modified one external link on Anicadu. Please take a moment to review my edit. If you have any questions, or need the bot to ignore the links, or the page altogether, please visit this simple FaQ for additional information. I made the following changes:

When you have finished reviewing my changes, please set the checked parameter below to true or failed to let others know (documentation at {{Sourcecheck}}).

This message was posted before February 2018. After February 2018, "External links modified" talk page sections are no longer generated or monitored by InternetArchiveBot. No special action is required regarding these talk page notices, other than regular verification using the archive tool instructions below. Editors have permission to delete these "External links modified" talk page sections if they want to de-clutter talk pages, but see the RfC before doing mass systematic removals. This message is updated dynamically through the template {{source check}} (last update: 5 June 2024).

  • If you have discovered URLs which were erroneously considered dead by the bot, you can report them with this tool.
  • If you found an error with any archives or the URLs themselves, you can fix them with this tool.

Cheers.—InternetArchiveBot (Report bug) 06:38, 14 October 2016 (UTC)[reply]

Vaipur mahadeva temple

[edit]

ഒരു സഹസ്രാബ്ദത്തിനപ്പുറം നിർമ്മിക്കപ്പെട്ട ശിവാലയം ആണ് വായ്പൂര് മഹാദേവർ ക്ഷേത്രം. ഇതിന്റെ കൃത്യമായ നിർമ്മാണ കാലം ഇനിയും ശാസ്ത്രീയമായി നിർണ്ണയിക്കപ്പെടേണ്ടിയിരിക്കുന്നു. കോട്ടയം ജില്ലയിലെ വെള്ളാവൂർ ദേശത്ത് അമ്പലത്തിനാംകുന്ന് (അമ്പലത്തിനാംകുഴി ) ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ പുരാതന മൂലസ്ഥാനം എന്നാണ് വിശ്വാസം. അവിടെ നിന്നും പിന്നീട് നല്ലുശ്ശേരിമുറിയിലേക്ക് ക്ഷേത്രം മാറ്റി സ്ഥാപിക്ക പ്പെട്ടു.

നൂറ്റിയെട്ട് ശിവാലയ ങ്ങളിൽ പരാമർശിക്കുന്ന കോലത്ത് ശിവൻ നല്ലൂശ്ശേരിയിൽ ഉണ്ടായിരുന്ന വായ്പ്പുരപ്പന്റെ ആധുനിക മൂലസ്ഥാനമാണെന്ന് ഒരു പക്ഷമുണ്ട്.

തമിഴ്നാട്ടിൽ നിന്നു മീനച്ചിലാർ കടന്നു വന്ന കോവിലൻമാർ (വെൺപൊടി നാട്ടിൽ ) തെക്കുംകൂർ രാജ്യത്തിന്റെ ഭാഗങ്ങളായ വിവിധ സ്ഥലങ്ങളിൽ കോവിലകങ്ങൾ നിർമ്മിച്ച് താമസമാക്കുകയും അവരുടെ കോവിലകങ്ങൾ കേന്ദ്രീകരിച്ച് ജനപഥങ്ങൾ വികസിപ്പിക്കുകയും ചെയ്തു. അങ്ങനെ ഉള്ള ഒരു കോവിലകമായിരുന്നു. പിന്നീട് ലോപിച്ച് കോലത്ത് ആയ കോലത്ത് ശിവന്റെ ആസ്ഥാനം ആ സ്ഥലത്തിനു ചുറ്റുമുള്ള സ്ഥലങ്ങളുടെ പേരുകൾ ആ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നു. കോവിലകത്ത്, കോവിൽപുറത്ത് ,കിഴക്കേടത്ത്, വടക്കേടത്ത്, പടിഞ്ഞാറേതിൽ, മാളികക്കൽ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട പേരുകൾ ആണ് ഇപ്പോഴും ചുറ്റുമുള്ള ഭൂമികൾക്കുള്ളത്. ആ പുരാതനകാലത്ത്

അതി ശക്തമായ ഒരു പ്രളയം  ഉണ്ടാവുമെന്നും ക്ഷേത്രം  നശിച്ചു പോകുമെന്നും

“ സ്വപ്നത്തിൽ അന്നത്തെ മേൽശാന്തിക്ക് ദർശനം ഉണ്ടാവുകയും സ്വപ്ന ദർശനത്തിലെ നിർദ്ദേശാനുസരണം മഹാ ദേവന്റെ പൂജാബിംബങ്ങളും സാമഗ്രികളും തൊട്ടടുത്ത കുന്നിൻ മുകളിലേക്ക് മാറ്റുകയും തൊട്ടടുത്ത ദിവസം തന്നെ പ്രളയം ഉണ്ടായി ക്ഷേത്രം പൂർണ്ണമായി നഷ്ടമായി എന്നുംഐതിഹ്യം. ക്ഷേത്രം നിന്നിരുന്ന സ്ഥലം ഒലിച്ചു പോവുകയും ചെയ്തു നിർമ്മാണം കൊണ്ടും പഴക്കം കൊണ്ടും വിസ്മയം തീർ ക്കുന്ന അതി സുന്ദരമായ പുരാതന ശിവലിംഗം. അവിടെ നിലനിൽക്കുകയും ചെയ്യുന്നു.

സ്വപ്ന ദർശനത്തിൽ കാണിച്ച കുന്നിൻ മുകളിൽ പൂജാസാമഗ്രികളുമായെത്തിയ പുജാരി കുന്നിന്റെ ഒത്ത നടുക്ക് ഒരു ചെറിയ കൂവളവും ശിവലിംഗവും കണ്ടു. അവിടെ ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടത്തി. സമീപത്ത് തന്നെ ഇന്നും ഉപയോഗിക്കുന്ന കുളവും കിണറും സ്ഥിതി ചെയ്തിരുന്നു. തുടർന്ന് അന്നത്തെ സമൂഹത്തിന്റെ സമർപ്പണത്തിൽ കാണുന്നതാണ് നാം ഇന്ന് കാണുന്ന ശ്രീകോവിൽ പിന്നീട് ക്ഷേത്രത്തിന്റെ നാലമ്പലവും പ്രദക്ഷിണ വഴിയും എല്ലാം നിർമ്മിക്കപ്പെട്ടു.

തേവാര വായ്പു സ്ഥലങ്ങൾ അഥവാ തേവാര വായ്പ് ഊരുകൾ ( ദേവനെ പൂജിക്കുവാൻ സാധിക്കുന്ന സ്ഥലം) എന്ന തമിൾ സംഞ്ജയിൽ നിന്ന് വായ്പൂര് എന്ന പേര് വന്നതാകാം. വാതരൂർ എന്ന പദത്തിൽ നിന്നോ വായുപുരം എന്ന പദത്തിൽ നിന്നോ വായ്പൂര് എന്ന നാമം വരാനുള്ള സാധ്യത ഉണ്ട്. വായ് അഥവാ അവസരങ്ങൾ ഉള്ള നാട് എന്ന അർത്ഥവും വാമൊഴിയുണ്ട്.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ കുന്നത്തൂർ താലൂക്കിൽപ്പെട്ട വായ്പൂര് എന്ന പ്രദേശത്തെ കോവിലൻമാർ വന്നു താമസാക്കിയ ഊരിന് വായ്പൂര് എന്നു അവർ പേരു നൽകിയെന്ന് മറ്റൊരു പക്ഷമുണ്ട്. കുന്നത്തൂർ കൈയ്മെയ്യാളന്മാരുടെ ചരിത്രം പരിശോധിച്ചാൽ അതിനും സാധ്യത ഉണ്ട്. കുന്നത്തൂർ കൈമൾമാരുടെ പിൻതലമുറക്കാർ ഇന്നും കുളത്തൂർ ദേശത്തും പരിസരങ്ങളിലും ഉണ്ട്.


വലിയ വട്ടശ്രീകോവിലും ഉയരത്തിലുള്ള ഗർഭഗൃഹവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. കിഴക്കേനട കഴിഞ്ഞാൽ ആദ്യം നടപന്തൽ, മുമ്പിൽ കൊടിമരം, തൊട്ടുമുമ്പിലായി വലിയ ബലിക്കല്ല് തുടർന്ന് വാതിൽ മാടം എന്ന് അറിയപ്പെടുന്ന മാളികയോട് കൂടിയ നാലമ്പലത്തിന്റെ കിഴക്കേ നട നാലമ്പലത്തിനുള്ളിൽ അകത്തെ പ്രദക്ഷിണ വട്ടവും ബലിവട്ടവും, ശ്രീകോവിലിന് മുമ്പിൽ 16 കൽത്തൂണുകളിൽ നിർമ്മിച്ചിരിക്കുന്ന നമസ്കാര മണ്ഡപം. മണ്ഡപത്തിന്റെ പടിഞ്ഞാറു വശത്ത് മദ്ധ്യത്തിലായി ദേവന് അഭിമുഖമായി നന്ദികേശൻ സ്ഥിതി ചെയ്യുന്നു. ശ്രീകോവിലിന് ഇടനാഴി ഗർഭഗൃഹം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. ഗർഭഗൃഹത്തിൽ സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു.

സാധാരണ മഹാശിവ ക്ഷേത്രങ്ങളിൽ  

ശ്രീകോവിലിനുള്ളിൽ ദേവിയോ, ഗണപതിയോ, ദക്ഷിണാമൂർത്തിയോ, ഒക്കെ സാന്നിദ്ധ്യം ഉണ്ടാവും. എന്നാൽ വായ്പൂരിൽ ശ്രീ മഹാദേവൻ മാത്രമിരുന്നരുളുന്ന ബൃഹദ് ശ്രീകോവിൽ ആണ്.


കുളത്തൂർ പ്രയാർ , ചെറുതോട്ടുവഴി, കൊടുമുടിശ്ശേരി, കോവിൽവട്ടം, നല്ലൂശ്ശേരി, കുന്നിനിശ്ശേരി, ആനിക്കാട് എന്നീ കരകളുടെ ദേശനാഥനാണ് വായ്പൂര് മഹാദേവൻ.

തെക്കുംകൂർ ഭരണകാലത്ത് ഈ പ്രദേശങ്ങൾ മുഴുവൻ വായ്പൂര് ദേവസ്വം ഉടമസ്ഥതയിൽ ആയിരുന്നു പതിനാറാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഈ മേഖല ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി കേന്ദ്രമായ ഇളങ്ങള്ളൂർ സ്വരൂപത്തിന്റെ നിയന്ത്രണത്തിൽ വരികയും ഭൂമിയുടെ ഉടമസ്ഥാവകാശം വായ്പൂര് ദേവസ്വം, ഇളങ്ങള്ളുർ സ്വരൂപം, നാറാണത്ത് പോറ്റി, വായ്പ്പൂക്കര പോറ്റി, പല്ലാര്കര പോറ്റി, പൂവേലിൽ പോറ്റി എന്നിങ്ങനെ ആറ് ഭാഗങ്ങളായി പോവുകയും ചെയ്തു. വായ്പൂര് ദേവസ്വം ഉൾപ്പെട്ട ഈ ആറ് ജൻമങ്ങളിൽ നിന്ന് കരസ്ഥമാക്കിയതാണ് ഈ ദേശത്തെ പൂർണ്ണമായ സ്ഥലങ്ങളും.ഇതിൽ കുളത്തൂർ പ്രയാർകര ഇളങ്ങള്ളൂർ . സ്വരൂത്തിന്റെ ഭാഗമായിരുന്നില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ ക്ഷേത്രം ഏറ്റെടുക്കുമ്പോൾ വായ്പൂര് ഊരാണ്മ ദേവസ്വം ആയിരുന്നു. വായ്പ്പുകര പോറ്റി ആയിരുന്നു ഊരാളൻ, ദേവസം ബോർഡിന്റെ ഭരണത്തിൽ വായ്പൂര് പി.ഡി. (പേഴ്സണൽ ഡെപ്പോസിറ്റ് ) ദേവസ്വം ആയിരുന്നു.

സാധാരണ മഹാക്ഷേത്രങ്ങളെ പോലെ എന്തെങ്കിലും ആചാരങ്ങൾക്ക് പ്രത്യേക കുടുംബങ്ങളുമായി ബന്ധമൊന്നുമില്ല. വായ്പൂര് ദേവൻ എല്ലാ വിഭാഗം ജനങ്ങൾക്കും .തുല്യ അവകാശം നൽകുന്നു. എന്നാൽ ക്ഷേത്ര കാര്യങ്ങൾ നിർവ്വഹിക്കാൻ ചുമതലപ്പെട്ട ചില കുടുംബങ്ങളെ ഇവിടെ പ്രത്യേക പരിഗണന നൽകി പാർപ്പിച്ചിരുന്നു. ക്ഷേത്രം അടിച്ചുതളിക്കൊരു കുടുംബം, മേളത്തിനും മാലചാർത്തിനും ഒരു കുടുംബം, തിരുമുറ്റം ചെത്തി വൃത്തിയാക്കുന്ന കടമയുള്ള കുടുംബം. ജ്യോതിഷ കാര്യങ്ങൾ നോക്കാൻ ഒരു കുടുംബം ആഭരണ നിർമ്മാണത്തിന്, ആയുധ നിർമാണത്തിന്,തച്ചുശാസ്ത്രത്തിന്, പൂജ ആവശ്യത്തിനുള്ള ആലില, മാവില, കരിക്ക്, തേങ്ങ ഇവ എടുക്കുന്നതിന്, മാറ്റ് അഥവാ ഉടയാട തയ്ക്കുന്നതിന് , കഴുകി വൃത്തിയാക്കി സമർപ്പിക്കുന്നതിന്, പറകൊട്ടി പാട്ടുപാടി ഉണർത്തുന്നതിന്, ചക്ക് ആട്ടി എണ്ണ എടുക്കുന്നതിന് എന്നുവേണ്ട എല്ലാ കാര്യത്തിനും പ്രത്യേക പ്രാവീണ്യമുള്ള വിഭാഗങ്ങളെ ക്ഷേത്രത്തിനു ചുറ്റും അധിവസിപ്പിച്ചിട്ടുണ്ട്.

പ്രധാന ശ്രീകോവിലിൽ അഭീഷ്ടവരദായകനായി, ദേശനാഥൻ ഭഗവാൻ കിഴക്ക് ദർശനമായി വാണരുളുന്നു. കുഠാരം, മാൻ,അഭയം, വരദം എന്നിവയെ നാലു തൃക്കൈകളിലായി ധരിച്ചിരിക്കുന്നവനും സുപ്രസന്നവദനനും സകലവിധമായ അലങ്കാരങ്ങളാൽ പ്രകാശമാനനും പുലിത്തോൽ വസ്ത്രമായി ധരിച്ചിരിക്കുന്നവനും താമരപ്പൂവാകുന്ന ആസനത്തിൽ സ്ഥിതി ചെയ്യുന്നവനും അമൃത ദ്രവത്തിൽ കുഴച്ച മുത്തു പൊടികളെക്കൊണ്ടുള്ള പർവ്വതത്തിനു തുല്യമായ പ്രഭയോടുകൂടിയവനും പഞ്ചവക്ത്രനും ത്രിനേത്രനും ജടാമകുടത്തിൽ ചന്ദ്രക്കല തിളങ്ങുന്നവനും ആയ മഹേശ ചൈതന്യമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്ര പൂജയ്ക്കുള്ള ധ്യാനശ്ലോകത്തിൽ നിന്നും വ്യക്തമാകുന്നു

ഭഗവാന് അഭിമുഖമായി പ്രദക്ഷിണ വഴിക്ക് പുറത്ത് ശ്രീ ഭൂതത്താൻ വല്യചൻ പടിഞ്ഞാറ് ദർശനമായും സ്ഥിതി ചെയ്യുന്നു.വായ്പൂര് മഹാദേവൻ അനുഗ്രഹ നിഗ്രഹങ്ങൾ നൽകുന്നത് ഭൂതത്താൻ വല്ല്യച്ഛനിലൂടെയാണ് എന്നതാണ് പ്രബല വിശ്വാസം. ക്ഷേത്രത്തിൽ ശാസ്താവ്,നാഗർ, ദേവി, ഗണപതി, ബ്രഹ്മരക്ഷകർ എന്നീ ഉപദേവതകളും ഉണ്ട് . ഇതിൽഭൂതത്താൻ വല്ല്യച്ഛന്റെ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപുള്ള നിർമ്മിതിയാണ്.

ജലധാര, ഭസ്മാഭിഷേകം , കൂവളമാല, പിൻവിളക്ക്, രുദ്രാഭിഷേകം എന്നിവ പ്രധാന വഴിപാടുകൾ ആണ്. മൃത്യുഞ്ജയം, അഷ്ടോത്തരം തുടങ്ങിയ അർച്ചനകളും കടുംപായസം, ഉടയാട, മുത്തുക്കുട സമർപ്പണം ഇവയൊക്കെയും ധാരാളമായി നടത്തപ്പെടുന്ന വഴിപാടുകളാണ്.

കരിക്കഭിഷേകം, വെറ്റിലമാല, നരത്തലനിവേദ്യം എന്നിവ വല്ല്യച്ഛന്റെ പ്രധാന വഴിപാടുകൾ ആണ്.

ധനുമാസത്തിലെ തിരുവാതിര നാളിൽ കൊടിയേറി പത്തു ദിവസം നീളുന്ന ഉത്സവം ആണ് പ്രധാനം. കാവടി വഴിപാട്, കൊടിക്കൂറ, കൊടിക്കയർ സമർപ്പണം,ഉത്സവബലി സമർപ്പണം, വിവിധ തരത്തിലുള്ള പറ വഴിപാടുകൾ, അൻപൊലികൾ, അന്നദാനം ഇവയൊക്കെ തിരുവുത്സവത്തിലെ പ്രധാന വഴിപാടുകളാണ്.

ദേശനാഥൻ എഴുന്നള്ളി വരുമ്പോൾ നമുക്ക് കൃഷിക്കും കിടപ്പാടത്തിനും ഒക്കെ ഭൂമി നൽകിയ എല്ലാ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കാരണഭൂതനായ ഭഗവാനോടുള്ള നന്ദി സൂചകമായി നിറപറയും നിലവിളക്കും വച്ച് വരവേൽകേണ്ടത് ജാതി,മത,വർണ,വർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി ദേശവാസികളുടെയും ഭക്തജനങ്ങളുടെയും കടമയായി കരുതുന്നു. 2409:4073:19E:FAE0:0:0:1B49:E8B0 (talk) 15:48, 7 October 2024 (UTC)[reply]