English: Bhoothathankettu Dam, Ernakulam District, Kothamangalam - Thattekadu Road, 3 k.m away from Keerampara Junction on the way to Idamalayar.
മലയാളം: ഭൂതത്താൻകെട്ട് അണക്കെട്ട്, എറുണാകുളം ജില്ലയിൽ പെരിയാറിന് കുറുകെ, കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് (ഇടത്തോട്ട്) ഇടമലയാർ വഴിയിൽ 3 കി.മി അകലെയാണ് ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് പ്രദേശത്ത് കാണുന്നത്...
പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി... 1964 ൽ കമീഷൻ ചെയ്തു... അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്...
ഐതീഹ്യം... ഇപ്പോഴുള്ള അണക്കെട്ടിന് തൊട്ടടുത്തായി "ഭൂതത്താന്മാർ" വലിയ കല്ലുകൾ കൊണ്ടുവന്ന് അണ കെട്ടിയെന്നുള്ള ഐതീഹ്യം നിലവിലുണ്ട്... അതുകൊണ്ടാണ് ഈ പ്രദേശത്തെ ഭൂതത്താൻകെട്ട് എന്ന പേര് വന്നതെന്നും പറയുന്നു... രണ്ട് പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്... റോഡിന് കുറുകെയുള്ള കവാടത്തിലും പാർക്കിലും മറ്റും ഐതീഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്...
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.